യുഎഇയില്‍ നിന്നുളള പ്രവാസി പണത്തില്‍ വര്‍ധനവ്: ഒന്നാം സ്ഥാനം ഈ രാജ്യത്തിന് !

യുഎഇ സെന്‍ട്രല്‍ ബാങ്കാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. 2018 ല്‍ ആകെ 169 ബില്യണ്‍ ദിര്‍ഹം പ്രവാസി പണമാണ് യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. വിവിധ എക്സചേഞ്ചുകള്‍ വഴി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ആറ് ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തി. 

non residential fund flow from uae

ദുബായ്: യുഎഇയിലെ പ്രവാസികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തില്‍ വര്‍ധനവ്. മുന്‍ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് 2018 ല്‍ പ്രവാസി പണം രാജ്യത്ത് നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അയച്ചതില്‍ മൂന്ന് ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്. ഇന്ത്യയിലേക്കാണ് ഏറ്റവും കൂടുതല്‍ പ്രവാസി പണം അയച്ചിട്ടുളളത്. 

യുഎഇ സെന്‍ട്രല്‍ ബാങ്കാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. 2018 ല്‍ ആകെ 169 ബില്യണ്‍ ദിര്‍ഹം പ്രവാസി പണമാണ് യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. വിവിധ എക്സചേഞ്ചുകള്‍ വഴി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ആറ് ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തി. 

യുഎഇയില്‍ നിന്നുളള പ്രവാസി പണത്തിന്‍റെ 38.1 ശതമാനവും ഇന്ത്യയിലേക്ക് ആയിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുഎസിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണം അയക്കുന്നത് യുഎഇയില്‍ നിന്നുമാണ്. 2017 ല്‍ 121.6 ബില്യണ്‍ ദിര്‍ഹമായിരുന്നു ഇത്തരത്തില്‍ അയച്ചതെങ്കില്‍ ഇത്തവണ അത് 128.9 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. 
 
Latest Videos
Follow Us:
Download App:
  • android
  • ios