പുതിയ ജിഎസ്ടി റിട്ടേണ്‍ സമ്പ്രദായം വരുന്നു; മാറ്റങ്ങള്‍ ഇങ്ങനെ, ജൂലൈയില്‍ നടപ്പാക്കിയേക്കും
പരിഷ്കരിച്ച ജിഎസ്ടി റിട്ടേണ്‍ സമ്പ്രദായം നടപ്പാക്കുന്നത് പാളിയാല്‍ തെരഞ്ഞെടുപ്പില്‍ വിഷയം തിരിച്ചടിയാകുമെന്ന തോന്നലാണ് പുതിയ സംവിധാനം നീട്ടിവയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം. പുതിയ റിട്ടേണ്‍ സമര്‍പ്പണത്തില്‍ ചെറുനികുതിദായകര്‍ ഒഴികെ എല്ലാവരും മാസം തോറും റിട്ടേണ്‍ ഫയല്‍ ചെയ്യണം.
ദില്ലി: പുതിയ ചരക്ക് സേവന നികുതി (ജിഎസ്ടി) റിട്ടേണ്‍ സമ്പ്രദായം ജൂലൈയില്‍ നിലവില്‍ വരും. പുതിയ പരിഷ്കരണ നടപടികള്‍ നേരത്തെ പൂര്‍ത്തായായിരുന്നെങ്കിലും സര്‍ക്കാര്‍ രണ്ട് തവണ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഇത് നടപ്പാക്കിയേക്കും.
പരിഷ്കരിച്ച ജിഎസ്ടി റിട്ടേണ്‍ സമ്പ്രദായം നടപ്പാക്കുന്നത് പാളിയാല്‍ തെരഞ്ഞെടുപ്പില്‍ വിഷയം തിരിച്ചടിയാകുമെന്ന തോന്നലാണ് പുതിയ സംവിധാനം നീട്ടിവയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം. പുതിയ റിട്ടേണ്‍ സമര്‍പ്പണത്തില്‍ ചെറുനികുതിദായകര്‍ ഒഴികെ എല്ലാവരും മാസം തോറും റിട്ടേണ്‍ ഫയല്‍ ചെയ്യണം. നില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യവസ്ഥയിലും മാറ്റം വന്നിട്ടുണ്ട്.
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്, വില്‍പ്പനയും ഔട്ട്പുട്ട് ടാക്സ് ബാധ്യതകളുളളവരും ഇത്തരം ബാധ്യതകള്‍ ഇല്ലാത്തവരും ഓരോ മൂന്ന് മാസം കൂടുമ്പോഴും നില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. അഞ്ച് കോടി വരെ വാര്‍ഷിക വരുമാനമുളളവരും പ്രതിമാസ ഇടപാടുകള്‍ അടക്കം കാട്ടി മൂന്ന് മാസം കൂടുമ്പോള്‍ റിട്ടേണ്‍ നല്‍കണം.
നിലവില്‍ പുതിയ സംവിധാനത്തിലെ സങ്കീര്‍ണതകള്‍ പരിഹരിക്കുന്ന പുതിയ രീതി നടപ്പാക്കാന്‍ ജൂലൈയിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.