വില 100 കടന്നു; 1 ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യുന്നു

അഫ്‍ഗാനിസ്ഥാന്‍, ഈജിപ്ത്. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 

1 lakh tonnes onion will Import; Minister says

ദില്ലി: വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരുലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ചില്ലറ വില്‍പനയില്‍ കിലോക്ക് 100 രൂപ കടന്നതിനെ തുടര്‍ന്നാണ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. എംഎംടിസിക്കാണ് ഇറക്കുമതി ചെയ്യാന്‍ അനുമതി. ഇറക്കുമതി ചെയ്ത ഉള്ളി നാഫെഡ് വിപണിയിലെത്തിക്കും. ശനിയാഴ്ച ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. 

വില നിയന്ത്രിക്കുന്നതിനായി ഒരുലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഭക്ഷ്യ-ഉപഭോക്തൃ മന്ത്രി രാം വിലാസ് പാസ്വാന്‍ ട്വീറ്റ് ചെയ്തു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15വരെയാണ് ഇറക്കുമതി ചെയ്ത ഉള്ളി വിപണിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. രാജ്യത്താകമാനം നാഫെഡ് നേരിട്ട് വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഉള്ളി ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് വില ക്രമാതീതമായി ഉയര്‍ന്നിരുന്നു.

തലസ്ഥാനമായ ദില്ലിയില്‍ കിലോക്ക് 100 രൂപയും രാജ്യത്തിന്‍റെ ഇതരഭാഗങ്ങളില്‍ 60-80 രൂപയുമാണ് വില. അഫ്‍ഗാനിസ്ഥാന്‍, ഈജിപ്ത്. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios