രൂപയെ രക്ഷപെടുത്താന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍
സിഎഡി എന്ന പ്രതിബന്ധം തരണം ചെയ്യുവാനും പണമൊഴുക്ക് ശക്തിപ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലി: കറന്‍റ് അക്കൗണ്ട് കമ്മി (സിഎഡി) കുറയ്ക്കുന്നതിനായി കൂടുതല്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി വ്യക്തമാക്കി. വായ്പയെടുക്കുന്നതില്‍ 70,000 കോടി രൂപയുടെ കുറവ് വരുത്തുക, മസാല ബോണ്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കുളള നികുതി വെട്ടിക്കുറയ്ക്കുക, എണ്ണക്കമ്പനികള്‍ക്ക് 1000 കോടി ഡോളര്‍ വരെ മൂല്യം വരുന്ന ബോണ്ടുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കുക തുടങ്ങിയവയാണ് പുതിയതായി സ്വീകരിച്ച് നടപടികളെന്ന് അരുണ്‍ ജെയ്റ്റിലി വ്യക്തമാക്കി.
സിഎഡി എന്ന പ്രതിബന്ധം തരണം ചെയ്യുവാനും പണമൊഴുക്ക് ശക്തിപ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള തലത്തില്‍ എണ്ണവില വര്‍ദ്ധിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെനന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവില്‍ എണ്ണ, ഡോളര്‍ പ്രതിസന്ധികള്‍ ഉള്‍പ്പെടെയുളള ക്ഷണികമായ സാഹചര്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യ 7.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുണ്ടെന്നും, ആഗോള സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ജെയ്റ്റിലി ചൂണ്ടിക്കാട്ടി.