2012 ന് ശേഷമുളള ഏറ്റവും മോശം വളർച്ചാ നിരക്കിലേക്ക് രാജ്യം നീങ്ങിയേക്കും, റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നത്
ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രവർത്തനം ശക്തമായിരുന്നു. എന്നാൽ, മാർച്ചിലെ മാന്ദ്യം ആ നേട്ടങ്ങളെ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് മുംബൈയിലെ എച്ച്എസ്ബിസിയിലെ സാമ്പത്തിക വിദഗ്ധനായ ആയുഷി ചൗധരി അഭിപ്രായപ്പെടുന്നു.
മുംബൈ: കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് ജനുവരി -മാർച്ച് പാദത്തിൽ എട്ട് വർഷത്തിനുള്ളിലെ ഏറ്റവും മന്ദഗതിയിലുളള വളർച്ച നിരക്കിലേക്ക് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നീങ്ങിയേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം മന്ദഗതിയിലുളള വളർച്ചാ നിരക്കാണ് പ്രകടിപ്പിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 25 ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗൺ രാജ്യത്തെ സാമ്പത്തിക പ്രവർത്തനം പൂർണ്ണമായും നിർത്തിവയ്ക്കാൻ ഇടയാക്കിയതായും റോയിട്ടേഴ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രവർത്തനം ശക്തമായിരുന്നു. എന്നാൽ, മാർച്ചിലെ മാന്ദ്യം ആ നേട്ടങ്ങളെ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് മുംബൈയിലെ എച്ച്എസ്ബിസിയിലെ സാമ്പത്തിക വിദഗ്ധനായ ആയുഷി ചൗധരി അഭിപ്രായപ്പെടുന്നു.
മെയ് 20 മുതൽ 25 വരെ നടന്ന 52 സാമ്പത്തിക വിദഗ്ധരുടെ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത്, ഒരു വർഷം മുമ്പുള്ള മാർച്ച് പാദത്തിലെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യം 2.1 ശതമാനം മാത്രമാണ് വളർച്ചാ നിരക്ക് പ്രകടിപ്പിച്ചത്. ഇത് 2012 ന്റെ തുടക്കത്തിൽ രേഖപ്പെടുത്തയിതിന് ശേഷമുളള ഏറ്റവും ദുർബലമായ പാദമായിരിക്കും.
മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) ഡാറ്റയുടെ പ്രവചനങ്ങൾ മെയ് 29 ന് പുറത്തിറങ്ങാനിരിക്കെ, നിരക്ക് പ്രവചനം 4.5 ശതമാനത്തിനും -1.5 ശതമാനത്തിനും ഇടയിലായി രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസ് ആ ഘട്ടത്തിൽ സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വ്യാപകമായ അനിശ്ചിതത്വത്തെ ഇത് അടയാളപ്പെടുത്തുന്നതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
വോട്ടെടുപ്പിൽ ആറ് സാമ്പത്തിക വിദഗ്ധർ മാത്രമാണ് ആദ്യ പാദത്തിൽ ഒരു സങ്കോചം പ്രവചിക്കുന്നത്, ഇതിനകം പുറത്തിറക്കിയ മാർച്ചിലെ പ്രധാന സൂചകങ്ങൾ ജനുവരി -മാർച്ച് മാസങ്ങളിൽ ജിഡിപിയെ സാരമായി ബാധിച്ചിരുന്നു.
മഹാമാരിക്ക് ശേഷം വിപണി സജീവമാകാൻ വൈകും; ഇന്ത്യയെ കാത്തിരിക്കുന്നത് മാന്ദ്യം?