റിസർവ് ബാങ്ക് വായ്പാ നയം ഓഗസ്റ്റ് ആറിന് പ്രഖ്യാപിക്കും: പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന് സൂചന

കൊവിഡ് -19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുള്ള ലോക്ക്ഡൗണുകൾ മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിനായി കേന്ദ്ര ബാങ്ക് നേരത്തെ പലിശ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.

rbi mpc decision on august 06 2020

മുംബൈ: കൊറോണ വൈറസ് ബാധിച്ച സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് വരാനിരിക്കുന്ന ധനനയ അവലോകനത്തിൽ പ്രധാന വായ്പാ നിരക്കിൽ റിസർവ് ബാങ്ക് 25 ബേസിസ് പോയിൻറുകൾ കുറച്ചേക്കുമെന്ന് സൂചന. ആർ‌ബി‌ഐ ഗവർ‌ണറുടെ നേതൃത്വത്തിലുള്ള ധനനയ അവലോകന സമിതി (എം‌പി‌സി) ഓഗസ്റ്റ് നാലിന് യോ​ഗം ചേരും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗം ഓഗസ്റ്റ് ആറിന് വായ്പാ നയം പ്രഖ്യാപിക്കും.

കൊവിഡ് -19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുള്ള ലോക്ക്ഡൗണുകൾ മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിനായി കേന്ദ്ര ബാങ്ക് നേരത്തെ പലിശ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് അന്തരീക്ഷവും വളർച്ചയെ സംബന്ധിച്ച ആശങ്കകളും എം‌പി‌സിയുടെ ഓഫ്-സൈക്കിൾ യോ​ഗങ്ങൾ അനിവാര്യമാക്കി. മാർച്ചിലും മെയിലുമായി നടന്ന എം‌പി‌സി യോ​ഗങ്ങളിലൂടെ റിപ്പോ നിരക്ക് 115 ബേസിസ് പോയിൻറ് കുറച്ചിരുന്നു. മാംസം, മത്സ്യം, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവയുടെ ഉപഭോക്തൃ വില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പ നിരക്ക് ജൂണിൽ 6.09 ശതമാനമായി ഉയർന്നു. നാണയപ്പെരുപ്പം നാല് ശതമാനം നിലനിർത്താൻ സർക്കാർ റിസർവ് ബാങ്കിനെ ചുമതലപ്പെടുത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios