ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡ് ഉയരത്തിൽ: സ്വർണ ശേഖരവും ഉയർന്നു

കഴിഞ്ഞ ആഴ്ച, കരുതൽ ധനം 6.416 ബില്യൺ ഡോളർ ഉയർന്ന് 513.54 ബില്യൺ ഡോളറായിരുന്നു.

foreign exchange reserves of India reach all-time high

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 3.108 ബില്യൺ ഡോളർ വർദ്ധിച്ച് 2020 ജൂലൈ 10 ന് അവസാനിച്ച ആഴ്ചയിൽ എക്കാലത്തെയും ഉയർന്ന സംഖ്യയായ 516.362 ബില്യൺ ഡോളറിലെത്തി. മൊത്തം കരുതൽ ധനത്തിന്റെ പ്രധാന ഭാഗമായ വിദേശ കറൻസി ആസ്തി 2.372 ബില്യൺ ഡോളർ ഉയർന്ന് 475.635 ബില്യൺ ഡോളറായി.

കഴിഞ്ഞ ആഴ്ച, കരുതൽ ധനം 6.416 ബില്യൺ ഡോളർ ഉയർന്ന് 513.54 ബില്യൺ ഡോളറായിരുന്നു. സ്വർണ്ണ കരുതൽ ശേഖരം 712 ദശലക്ഷം ഡോളർ ഉയർന്ന് 34.729 ബില്യൺ ഡോളറായി. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ഇന്ത്യയുടെ പ്രത്യേക ഡ്രോയിംഗ് അവകാശം അഞ്ച് ദശലക്ഷം ഡോളർ ഉയർന്ന് 1.453 ബില്യൺ ഡോളറിലെത്തി. ഇതോടൊപ്പം, രാജ്യത്തിന്റെ റിസർവ് പൊസിഷൻ 19 ദശലക്ഷം ഡോളർ വർദ്ധിച്ച് 4.545 ബില്യൺ ഡോളറായി.

Latest Videos
Follow Us:
Download App:
  • android
  • ios