എന്താണ് സര്‍ജിക്കല്‍ ആക്രമണം?

What is Surgical Attack

1. ഇതൊരു യുദ്ധമല്ല. യുദ്ധാഹ്വാനവുമല്ല. അക്രമണത്തിന് ലോകമെങ്ങുമുള്ള സൈന്യങ്ങള്‍ ഉപയോഗിക്കുന്ന ഒരു സൈനിക ഓപ്പറേഷന്‍ രീതിയാണിത്. 

2. ശത്രുപാളയങ്ങളും ശത്രുക്കളുടെ നീക്കങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുക, അതു കഴിഞ്ഞയുടന്‍ തിരിച്ചുപോരുക. തിരിച്ചടികള്‍ പരമാവധി കുറയ്ക്കുന്നതിനുള്ള സമര്‍ത്ഥമായ ആസൂത്രണവും മിന്നല്‍ വേഗവുമാണ് ഈ ഓപ്പറേഷന്റെ പ്രത്യേകതകള്‍. 

3. ഏറ്റുമുട്ടലുകള്‍ പരമാവധി ഒഴിവാക്കുന്ന രീതിയിലുള്ള മിന്നലാക്രമണമാണ് ഇത്. സാധാരണ ആക്രമണങ്ങള്‍ക്ക് അനിവാര്യമായ വിശദവും സമഗ്രവുമായ ആസൂത്രണം മാത്രമല്ല ഇതിനാവശ്യം. 

4. ശസ്ത്രക്രിയകളില്‍ പതിവുള്ള അതീവകൃത്യതയാണ് ഈ രീതിയുടെ മുഖ്യ സവിശേഷത.  ലക്ഷ്യമിടുന്ന കൃത്യ സ്ഥാനത്ത് കൃത്യ സമയത്ത് കൃത്യമായ കരുത്തോടെ പൊടുന്നനെ ആക്രമണം നടത്തുന്നതിനുള്ള ആസൂത്രണമാണ് ഇതിന്റെ ഹൈലെറ്റ്. 

5. കഴിഞ്ഞ ജൂണില്‍ ഇന്ത്യന്‍ സൈന്യം നടത്തിയത് ലക്ഷണമൊത്ത സര്‍ജിക്കല്‍ ആക്രമണമാണ്. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ താവളമടിച്ച നാഗാ തീവ്രവാദി ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്തുകയായിരുന്നു അന്ന്.  38 നാഗാ തീവ്രവാദികളെയാണ് അന്ന് വധിച്ചത്. 

6. ലോകമെങ്ങും ഇത്തരം ഓപ്പറേഷനുകള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡ്രോണ്‍ അടക്കമുള്ള ഹൈ ടെക് ഉപാധികള്‍ ഉപയോഗിച്ച്, ഭീകരാക്രമണങ്ങളെ മുളയിലേ നുള്ളിക്കളയുകയാണ് ഈ രീതിയുടെ സവിശേഷത. 

Latest Videos
Follow Us:
Download App:
  • android
  • ios