എരിയ 51: ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലം
ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം ഏതാണ്. ഈ ചോദ്യത്തിന് വര്‍ഷങ്ങളായി സൈബര്‍ ലോകത്ത് മുഴങ്ങുന്ന ഉത്തരം എരിയ 51 എന്നാണ്. അമേരിക്കയിലെ നെവാദയിലാണ് ഈ പ്രദേശം. ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഈ പ്രദേശത്ത് എന്താണ് നടക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. അമേരിക്കന്‍ ഏയര്‍ഫോഴ്സിന്‍റെ എഡ്വാര്‍ഡ് എയര്‍ഫോഴ്‌സ് ബേസിന്‍റെ ഭാഗമാണ് ഈ സ്ഥലം. അമേരിക്കന്‍ സൈന്യത്തിന്‍റെ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ച് ഇതിന് അടുത്താണ്.
അമേരിക്ക ആധുനിക ആയുധങ്ങള്‍ വികസിപ്പിക്കുന്നത് എരിയ 51ലാണ് എന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു കഥ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി അമേരിക്ക പിടിച്ചുവച്ച പറക്കുംതളികകളും അന്യഗ്രഹജീവികളും ഇവിടെയാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു തിയറി അടിസ്ഥാനമാക്കി 2012 ല്‍ നാഷ്ണല്‍ ജിയോഗ്രഫിക് ചാനല്‍ ഒരു ഡോക്യൂമെന്‍ററി പ്രക്ഷേപണം ചെയ്തു, ഇതില്‍ നടത്തി. ഇതില്‍ അമേരിക്കന്‍ പൗരന്മാരില്‍ 80 ദശലക്ഷം പേര്‍ എരിയ 51 നിലവില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നത് എന്ന് പറയുന്നു.
എന്നാല്‍ ഈ എരിയ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ എക്സ് ഫയലില്‍ പെടുന്ന കാര്യമാണെന്നാണ് ഒരു കൂട്ടരുടെ വാദം. ഒരു പ്രസിഡന്‍റ് പുതുതായി സ്ഥാനമേല്‍ക്കുമ്പോള്‍ അതീവ രഹസ്യമായി പഴയ പ്രസിഡന്‍റ് കൈമാറുന്ന രേഖകളാണ് എക്സ് ഫയല്‍സ് എന്ന് പറയുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്തും, ശീതയുദ്ധകാലത്തുമാണ് എരിയ 51 ഏറ്റവും ചര്‍ച്ചയായത്. എന്നാല്‍ ഇത് അമേരിക്കന്‍ സൈന്യത്തിന്‍റെ ഒരു തന്ത്രം മാത്രമാണ് എന്ന് വാദിക്കുന്നവരും ഏറൊണ്.
വര്‍ഷമായി ഏരിയ 51 നെക്കുറിച്ചുള്ള നിഗൂഢതകള്‍ക്ക് അവസാനമില്ലാതെ തുടരുകയാണ്. എരിയ 51 തേടുന്നവര്‍ എന്ന പേരില്‍ ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയയിലും ചില ഗ്രൂപ്പുകള്‍ തന്നെയുണ്ട്.
എരിയ 51 സംബന്ധിച്ച പത്ത് കാര്യങ്ങള്‍ ഈ വീഡിയോയില്‍ കാണാം