ആ ക്രൂരനെ ഒടുവില്‍ കണ്ടുപിടിച്ചു
ചെന്നൈ: കെട്ടിടത്തിന് മുകളില്‍ നിന്നും നായക്കുട്ടിയെ വലിച്ചെറിയുന്ന വീഡിയോക്ക് പിന്നില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയും സുഹൃത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ചേര്‍ന്നാണ് ഒരു നേരമ്പോക്കിന് വേണ്ടി നായക്കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തെറിയാനും വീഡിയോ എടുക്കാനും പദ്ധതിയിട്ടത്. ചെന്നൈ മാതാ മെഡിക്കല്‍ കോളെജിലെ ഗൗതം എസ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് വീഡിയോയില്‍ ഉള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് ഇരുവരും ഒളിവിലാണ്. അതേസമയം വീഡിയോയിലുള്ള യുവാവിനെതിരെ ചെന്നൈ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.മൃഗങ്ങളോടുള്ള ക്രൂരതയുടെ ഏറ്റവും വന്യമായ മുഖം തെളിയിക്കുന്ന വീഡിയോക്കെതിരെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാണ്.