ചെങ്കുത്തായ കല്‍പ്പടവുകളിലൂടെ ഒരു റേഞ്ച് റോവര്‍ ഓടിച്ചുകയറ്റിയ വിധം
ബീജിംഗ്: മനോഹരമായ ആ വിനോദ സഞ്ചാര കേന്ദ്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം ആ കല്‍പ്പടവുകളാണ്. അവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ ആ പടവുകളിലിരുന്നും നടന്നും ഫോട്ടോ പകര്‍ത്തിയും രസിക്കവെയാണ് ആ റേഞ്ച് റോവര്‍ എത്തിയത്. അതില്‍ മൂന്നു പേരുണ്ടായിരുന്നു. ഡ്രൈവറുടെ സുഹൃത്തുക്കള്‍. അവര്‍ അയാള്‍ക്ക് ബീര്‍ വാഗ്ദാനം ചെയ്ത് വാതുവെച്ചു. ആ കല്‍പ്പടവുകളിലൂടെ റേഞ്ച് റോവര്‍ കയറ്റാമോ? അയാള്‍ അത് കയറ്റി കാണിച്ചു കൊടുത്തു. കല്‍പ്പടവുകളെ ഇടിച്ചു കൊണ്ട് വണ്ടി മുകളിലെത്തി. കൂട്ടുകാര്‍ ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു.
എന്നാല്‍, കാര്യങ്ങള്‍ അതോടെ കൈവിട്ടു. വിനോദ സഞ്ചാര കേന്ദ്രത്തില്‍ നാശനഷ്ടം വരുത്തിയ ആ കാര്‍ അഭ്യാസത്തിന് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു. അവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യമുയര്‍ന്നു.
ചൈനയിലെ ദാ ജിയാന്‍ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഇതാ ആ ദൃശ്യങ്ങള്‍: