ഈജിപ്തിലെ മമ്മികള്‍ മുതല്‍, തഞ്ചാവൂരിലെ 'ബൃഹദേശ്വര പ്രതിമ' വരെ സൂക്ഷിക്കുന്ന ഒരിടം!

അടുത്ത ഇടം ലണ്ടന്‍ ബ്രിഡ്ജ്.  ഏറ്റവും വലുതും പഴക്കമേറിയതും ആയ ഭക്ഷണ കമ്പോളം (food market) ആയ ബോറോ മാര്‍ക്കറ്റിന് അകത്തു കൂടി ഞങ്ങള്‍ ലണ്ടന്‍ ബ്രിഡ്ജിലേക്കെത്തി.  അവിടെ നിന്നാല്‍ ഇരുപുറവും തേംസില്‍ മില്ലേനിയം ബ്രിഡ്ജും ടവര്‍ ബ്രിഡ്ജും തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. രണ്ടു വര്‍ഷം മുന്‍പ് എട്ട് പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടന്നതിന് പിറകെ പാലത്തിനിരുവശവും  നടവഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ആ കഥയൊന്നും അറിയാതെ അത് ഞങ്ങളുടെ ഫോട്ടോ പോയിന്റ് ആയി.

london travelogue by nidheesh nandanam part 2

ഇനിയുള്ള യാത്ര ലണ്ടന്‍ ട്യൂബില്‍ കൂടി.  അടിപ്പാതകളുടെ ശൃംഖല ആണിത്. ശരിക്കും ലണ്ടന്‍ നഗരത്തിന്റെ രക്തധമനികള്‍. സൗത്ത് വാര്‍ക്കില്‍ നിന്നും നോര്‍ത്ത് ഗ്രീന്‍വിച്ചിലേക്ക് ട്യൂബില്‍ കയറി.  പോകുന്നത് പൂര്‍ണമായും അടിപ്പാതയില്‍ കൂടിയാണ്. കൃത്യമായി പറഞ്ഞാല്‍ വിശ്വപ്രസിദ്ധമായ തെംസ് നദിയുടെ അടിയില്‍ കൂടിയാണ് യാത്ര.

london travelogue by nidheesh nandanam part 2 

ലണ്ടനില്‍ വന്ന ആദ്യ നാളുകളിലെ വീക്കെന്‍ഡുകള്‍ വിരസമായിരുന്നു. മടിപിടിച്ച് ഗില്‍ഫോര്‍ഡിലെ ഇരുമുറി വീട്ടില്‍ പുതപ്പിനടിയില്‍ ചുരുണ്ടു കൂടും.  യൂറോപ്പില്‍ വേനല്‍കാലത്തിന്റെ അവസാന നാളുകള്‍ ആണെങ്കിലും ആഴ്ചാവസാനം ചന്നം പിന്നം പെയ്യുന്ന രസം കൊല്ലി മഴ എല്ലാ പദ്ധതികളെയും തകിടം മറിയ്ക്കും.

അങ്ങനെയിരിക്കെയാണ് യുകെ യില്‍ പൊതുഅവധി ദിനമായ ആഗസ്ത് മാസത്തിലെ അവസാന തിങ്കളാഴ്ച ഒരു ലണ്ടന്‍ യാത്ര തീരുമാനിച്ചത്.

പതിവുപോലെതന്നെ അന്നും തോരാതെ മഴ പെയ്തു. തലേന്നാള്‍ സുഖമായി മൂടിപ്പുതച്ചുറങ്ങിയതിനാല്‍ ഞങ്ങള്‍ എട്ടു പേരും രാവിലെ എട്ട് മണിയോടെ തന്നെ ഗില്‍ഡ്ഫോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തി. ട്രെയിന്‍ വന്നയുടനെ ആദ്യം ചാടിക്കയറിയത് ഫസ്റ്റ് ക്ലാസ്സില്‍. പെട്ടെന്നുതന്നെ അബദ്ധം തിരിച്ചറിഞ്ഞ് സെക്കന്റ് ക്ലാസ്സിലേക്ക് മാറി. അവധി ദിനമായതിനാല്‍ ഒട്ടും തിരക്കുണ്ടായില്ല. 

യുകെ യില്‍ വന്നുള്ള ആദ്യ ട്രെയിന്‍ യാത്രയാണ്. സെല്‍ഫി എടുത്തും സൊറ പറഞ്ഞും  ആഹ്ളാദഭരിതമായ നേരങ്ങള്‍. വോക്കിങ്ങ് കടന്ന് കളാപ്ഹാം എത്തി. കടന്നു പോകുന്ന ട്രെയിനുകളുടെ എണ്ണത്തില്‍ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ആണ് കളാപ്ഹാം. ദിവസം ഇതുവഴി കടന്നുപോകുന്ന രണ്ടായിരത്തില്‍ അധികം ട്രെയിനുകളില്‍ പകുതിയോളവും ഇവിടെ നിര്‍ത്തുന്നു. തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറില്‍ 180 ട്രെയിന്‍ വരെ ഇതുവഴി കടന്നു പോകും. 120 എണ്ണം വരെ നിര്‍ത്തും.

സൗത്ത് വാര്‍ക്കില്‍ നിന്നും നോര്‍ത്ത് ഗ്രീന്‍വിച്ചിലേക്ക് ട്യൂബില്‍ കയറി

കളാപ് ഹാം കടന്ന് ട്രെയിന്‍ വാട്ടര്‍ലൂവില്‍ എത്തി. ചരിത്ര ക്ലാസ്സുകളില്‍ ഇരുന്നുറങ്ങാത്തവര്‍ക്ക് സുപരിചിതമായ  ഇടം.. ലോകം മുഴുവന്‍ കീഴടക്കി വന്ന നെപ്പോളിയന് അടിപതറിയ ഇടത്തിന്റെ ഓര്‍മ്മ. (യഥാര്‍ത്ഥ വാട്ടര്‍ലൂ പക്ഷെ ബെല്‍ജിയത്തില്‍ ആണ്!) തെക്കു നിന്ന് വരുമ്പോള്‍ ലണ്ടന്‍ നഗരത്തിന്റെ  പ്രവേശന കവാടമാണിത്.  യാത്രക്കാരുടെ എണ്ണത്തില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റേഷനാണിത്. ഒരു വര്‍ഷം വാട്ടര്‍ലൂവില്‍ വന്നു പോകുന്നത് 100 മില്യണ്‍ യാത്രക്കാരാണ്.  അവിടെയിറങ്ങി സാവധാനം പുറത്തു കടന്നു.

കാഴ്ചാനുഭവങ്ങളുടെ കലവറയാണ് ലണ്ടന്‍. കെട്ടിലും മട്ടിലും പ്രൗഢി വിളിച്ചോതുന്ന വാസ്തു ശൈലിയിലുള്ള കെട്ടിടങ്ങള്‍. 

ഇനിയുള്ള യാത്ര ലണ്ടന്‍ ട്യൂബില്‍ കൂടി.  അടിപ്പാതകളുടെ ശൃംഖല ആണിത്. ശരിക്കും ലണ്ടന്‍ നഗരത്തിന്റെ രക്തധമനികള്‍. സൗത്ത് വാര്‍ക്കില്‍ നിന്നും നോര്‍ത്ത് ഗ്രീന്‍വിച്ചിലേക്ക് ട്യൂബില്‍ കയറി.  പോകുന്നത് പൂര്‍ണമായും അടിപ്പാതയില്‍ കൂടിയാണ്. കൃത്യമായി പറഞ്ഞാല്‍ വിശ്വപ്രസിദ്ധമായ തെംസ് നദിയുടെ അടിയില്‍ കൂടിയാണ് യാത്ര. 

london travelogue by nidheesh nandanam part 2

നോര്‍ത്ത് ഗ്രീനിച്ചില്‍ ഇറങ്ങി. അവിടെ 0 രേഖാംശം (longitude)  എന്ന് രേഖപ്പെടുത്തിയ വെളുത്ത രേഖ കടന്നു പോകുന്നത് കാണാം. അതായത് ഭൂമിയെ പശ്ചിമാര്‍ദ്ധ ഗോളം എന്നും പൂര്‍വാര്‍ദ്ധ ഗോളം എന്നും വേര്‍തിരിക്കുന്ന രേഖ.  ചരിത്രത്തില്‍ നിന്നും വെറും 15 മിനിറ്റ് കൊണ്ട് ഭൂമിശാസ്ത്രത്തിലേക്ക്. GMT (ഗ്രീന്‍വിച് മീന്‍ ടൈം) എന്ന ആഗോളസമയ സൂചിക കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഉപോത്പന്നമാകാം. അത് തന്നെയാവാം ഉയരം കൂടിയ പഴയ കെട്ടിടങ്ങളിലത്രയും ക്ലോക്ക് സ്ഥാപിക്കാന്‍ അവരെ പ്രേരിപ്പിച്ചതും. 

അത് ഗ്രീന്‍വിച്ച് പെനിസുലയില്‍ നിന്നും തേംസിന് മുകളിലൂടെ റോയല്‍ ഡോക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു

london travelogue by nidheesh nandanam part 2

ലണ്ടനിലെ ഒരേയൊരു കേബിള്‍ കാര്‍ പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. പശ്ചിമേഷ്യന്‍ വിമാന കമ്പനിയായ എമിറേറ്റ്‌സ് പ്രവര്‍ത്തിപ്പിക്കുന്ന എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് കേബിള്‍ കാര്‍.  അത് ഗ്രീന്‍വിച്ച് പെനിസുലയില്‍ നിന്നും തേംസിന് മുകളിലൂടെ റോയല്‍ ഡോക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. 'ലണ്ടന്റെ അതുല്യമായ കാഴ്ചാനുഭവം' എന്ന പരസ്യവാചകത്തെ പരമാര്‍ത്ഥത്തില്‍ അത് അന്വര്‍ത്ഥമാകുന്നു. ഇരു വശങ്ങളിലേക്കുമായി 10 മിനിറ്റ് വീതമുള്ള യാത്രയ്ക്ക് ശേഷം എയര്‍ ബസ് 380 ന്റെ കോക്പിറ്റും  പ്രവര്‍ത്തനങ്ങളും സിമുലറ്ററും അടങ്ങിയ ഒരു പൂര്‍ണ പാക്കേജും ഇതോടൊപ്പം എമിറേറ്റ്‌സ് പ്രധാനം ചെയ്യുന്നു.  വിമാനം പുറപ്പെടുന്നത് (ടേക്ക് ഓഫ്) മുതല്‍ യാത്ര അവസാനിക്കുന്നത് (ലാന്‍ഡിംഗ്) വരെയുള്ള പൂര്‍ണ പ്രവര്‍ത്തനം ഇവിടെ അനുഭവവേദ്യമാക്കുന്നു. 

2012 -ലെ സമ്മര്‍ ഒളിമ്പിക്സും പരാലിമ്പിക്സും നടന്ന O2 അരീന ഇവിടുത്തെ മറ്റൊരാകര്‍ഷണം ആണ്. മാഞ്ചസ്റ്റര്‍ അരീന കഴിഞ്ഞാല്‍ ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം കൂടിയാണിത്.

അടുത്ത ലക്ഷ്യം അംബര ചുംബികളുടെ നാടായ കാനറി വാര്‍ഫ്. ആഗോള ഭീമന്‍മാരായ HSBC, ബാര്‍ക്ലെയ്സ്, സിറ്റി ബാങ്കുകള്‍, ജെപി മോര്‍ഗന്‍, ഏണസ്റ്റ് ആന്‍ഡ് യങ് തുടങ്ങിയവയുടെ ആസ്ഥാനം. 39 ഹെക്ടറില്‍ ഒന്നര ലക്ഷം ചതുരശ്ര മീറ്റര്‍ ഓഫീസ് സ്‌പേസ് ഉണ്ടിവിടെ. രണ്ടു ലക്ഷത്തി ഇരുപതിനായിരത്തില്‍ അധികം പേര്‍ ഇവിടെ മാത്രം ജോലി ചെയ്യുന്നു. 265 മീറ്റര്‍ ഉയരമുള്ള യുകെയിലെ രണ്ടാമത്തെ ഉയരമുള്ള കെട്ടിടം ഇവിടെയാണ്. (ഏറ്റവും ഉയരമുള്ള 'ദി ഷാര്‍ഡ്' ലണ്ടന്‍ ബ്രിഡ്ജിനടുത്താണ്) 100 മീറ്ററില്‍ അധികം ഉയരമുള്ള പത്തിലധികം കെട്ടിടങ്ങള്‍ ചുറ്റിലും തലയുയര്‍ത്തി നില്‍ക്കുന്നു.

അടുത്ത ഇടം ലണ്ടന്‍ ബ്രിഡ്ജ്.  ഏറ്റവും വലുതും പഴക്കമേറിയതും ആയ ഭക്ഷണ കമ്പോളം (food market) ആയ ബോറോ മാര്‍ക്കറ്റിന് അകത്തു കൂടി ഞങ്ങള്‍ ലണ്ടന്‍ ബ്രിഡ്ജിലേക്കെത്തി.  അവിടെ നിന്നാല്‍ ഇരുപുറവും തേംസില്‍ മില്ലേനിയം ബ്രിഡ്ജും ടവര്‍ ബ്രിഡ്ജും തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. രണ്ടു വര്‍ഷം മുന്‍പ് എട്ട് പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടന്നതിന് പിറകെ പാലത്തിനിരുവശവും  നടവഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ആ കഥയൊന്നും അറിയാതെ അത് ഞങ്ങളുടെ ഫോട്ടോ പോയിന്റ് ആയി.

ആകാശത്തൊട്ടിലില്‍ കയറാനുള്ള മോഹം തല്‍ക്കാലം ഉള്ളിലൊതുക്കി

london travelogue by nidheesh nandanam part 2

അടുത്ത ലക്ഷ്യം ലണ്ടന്റെ ഏറ്റവും ആകര്‍ഷണമായ ലണ്ടന്‍ ഐ ആയിരുന്നു. 135 മീറ്റര്‍ ഉയരത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ ആകാശത്തൊട്ടില്‍. 2013 -ല്‍ 'ദി ഷാര്‍ഡ്' പണിതീരും വരെ ലണ്ടന്റെ ഏറ്റവും ഉയരെ നിന്നുള്ള ആകാശക്കാഴ്ച ഇവിടെയായിരുന്നു. പ്രതിവര്‍ഷം 135 മില്യണ്‍ സഞ്ചാരികള്‍ വന്നെത്തുന്ന സ്ഥലം.  സ്വാഭാവികമായും  അവധിദിന തിരക്ക് ഏറ്റവും ബാധിച്ചിരുന്നത്  അവിടെ ആയിരുന്നു.

ആകാശത്തൊട്ടിലില്‍ കയറാനുള്ള മോഹം തല്‍ക്കാലം ഉള്ളിലൊതുക്കി ഞങ്ങള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലേക്ക് യാത്രയായി. ശിലായുഗത്തില്‍ തുടങ്ങി ആധുനികത വരെ നീളുന്ന മനുഷ്യകുലത്തിന്റെ ശേഷിപ്പുകള്‍ ഞങ്ങള്‍ക്കവിടെ ദര്‍ശിക്കാനായി. ലോകത്തിന്റെ എല്ലാ ഭാഗത്തെയും ചരിത്ര സംബന്ധിയായ എന്തെങ്കിലും ഒന്ന് അവിടെ സൂക്ഷിച്ചിരുന്നു. സൂര്യനസ്തമിക്കാത്ത കൊളോണിയല്‍ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ബാക്കിപത്രം.  ഈജിപ്തിലെ മമ്മികള്‍ മുതല്‍  തഞ്ചാവൂരിലെ ബൃഹദേശ്വര പ്രതിമ വരെ അവിടെ കണ്ടു. 

പിന്നീട് നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ലീസിസ്റ്റര്‍ ചത്വരത്തിലേക്ക് നീങ്ങി. അവിടെ അല്‍പനേരം  ചിലവഴിച്ചപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചു തുടങ്ങിയിരുന്നു... പിന്നെ തിരിച്ച് ഗില്‍ഡ്ഫോഡിലേക്ക. അപ്പോഴും ലണ്ടനില്‍ കണ്ടു തീര്‍ക്കാനുള്ള ബക്കറ്റ് ലിസ്റ്റ് നിറഞ്ഞു തന്നെ കിടന്നു.

(അടുത്ത ഭാഗം നാളെ )

ഡിനോസറുകള്‍ക്ക് ഒരു തീരം

Latest Videos
Follow Us:
Download App:
  • android
  • ios