സോറി സ്ഥലം മാറിപ്പോയി ; ഹിപ്പോകള്‍ക്കിടയില്‍ പെട്ട സ്രാവ്
ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ എത്തിയ സഞ്ചാരികളാണ് സ്രാവും ഹിപ്പോയും തമ്മിലുള്ള പോരാട്ടത്തിനു സാക്ഷ്യം വഹിച്ചത്. ബുള്‍ ഷാര്‍ക്ക് ഇനത്തില്‍പ്പെട്ട സ്രാവാണ് ഹിപ്പോ കൂട്ടത്തിനിടയില്‍ ഇര തേടി എത്തിയത്.
സ്രാവിന്‍റെ ചിറക് വെള്ളത്തിനു മുകളിലൂടെ അടുക്കല്‍ എത്തുമ്പോളെല്ലാം ചിറക് വ്യക്തമായി കാണാമെന്നതിനാല്‍ ഹിപ്പോകള്‍ വിരട്ടി ഓടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പലപ്പോഴും സ്രാവ് ഹിപ്പോയുടെ അപകടകരമായ കടിയില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
ഹിപ്പോകള്‍ വെള്ളത്തിലിറങ്ങിയാല്‍ മലമൂത്ര വിസര്‍ജനം നടത്തും. ഇത് അനവധി മീനുകളെ ഇവയുടെ അടുത്തേക്ക് ആകര്‍ഷിക്കും. ഇതു തന്നെയാവാം സ്രാവിനേയും ഹിപ്പോകളുടെ അടുത്തേക്ക് ആകര്‍ഷിച്ചത്.