തായിക്കാട്ടുകരയിൽ രണ്ടാമതും ഒന്നാം സമ്മാനം, ഇത്തവണ കടാക്ഷിച്ചത് അക്ഷയ ലോട്ടറി
അക്ഷയയുടെ ഓന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത് തായിക്കാട്ടുകരയിലെ എസ് എൻ പുരം തറയിൽ വീട്ടിൽ ടി കെ സുരേഷിനാണ്.
കൊച്ചി: ഒരു തവണയല്ല, രണ്ട് തവണ ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ് എറണാകുളത്തെ തായിക്കാട്ടുകരയെ. ആദ്യം വിൻ വിൻ ലോട്ടറിയിലൂടെ രൂപത്തിലും ഇപ്പോൾ അക്ഷയ ലോട്ടറിയുടെ രൂപത്തിലുമാണ് തായിക്കാട്ടുകരയിൽ ഭാഗ്യം എത്തിയിരിക്കുന്നത്. അക്ഷയയുടെ ഓന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത് തായിക്കാട്ടുകരയിലെ എസ് എൻ പുരം തറയിൽ വീട്ടിൽ ടി കെ സുരേഷിനാണ്. എയു 750087 എന്ന ടിക്കറ്റിനാണ് സുരേഷിന് സമ്മാനം ലഭിച്ചത്. ലോട്ടറി ഏജന്റ് സ്മിജേഷിന്റെ പക്കൽ നിന്നാണ് സുരേഷ് ലോട്ടറി വാങ്ങിയത്. നാട്ടുകാരാണ് ഇരുവരും. എഫ്എസ്ടിയിൽ താൽക്കാലിക ജീവനക്കാരനായ സുരേഷ് ജോലിക്ക് പോകും വഴിയാണ് ലോട്ടറിയെടുത്തത്.
സ്ഥിരമായി ലോട്ടറിയെടുക്കുന്ന സുരേഷിന് നേരത്തെ ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും വലിയ സമ്മാനം ഇപ്പോഴാണ് ലഭിക്കുന്നതെന്നും സുരേഷ് പറയുന്നു. സ്മിജേഷ് വിറ്റ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനവുമുണ്ട്. 8000 രൂപ സമാശ്വാസ സമ്മാനം ലഭിക്കുന്ന 11 ടിക്കറ്റുകളും സ്മിജേഷ് വിറ്റിട്ടുണ്ട്. ഇനി അവരെക്കൂടി കണ്ടുപിടിക്കാമാണ് ഈ ലോട്ടറി ഏജന്റ് നോക്കുന്നത്.
Read More: പുത്തൻ ഫിഫ്ടി-ഫിഫ്ടി ലോട്ടറി ഒന്നാം സമ്മാനം ചേര്‍ത്തല സ്വദേശിക്ക്
കഴിഞ്ഞയാഴ്ച നറുക്കെടുത്ത് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് തായിക്കാട്ടുകരെയെ ആദ്യം ഭാഗ്യശാലിയാക്കിയത്. പള്ളിക്കവലയിലെ ചുമട്ടുതൊഴിലാളിയായ കല്ലിങ്കൽ വീട്ടിൽ പി എച്ച് സുധീറിനായിരുന്നു വിൻ വിന്നിന്റെ ഒന്നാം സമ്മാനം. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം സുധീര്‍ എടുത്ത ഡബ്ല്യുടി 150978 എന്ന നമ്പറിലുള്ള ലോട്ടറിക്കാണ് ലഭിച്ചത്.
തായിക്കാട്ടുകരയിലെ ലോട്ടറി ഏജന്റും നാട്ടുകാരനുമായ കെ എ ഗോപിയിൽ നിന്നാണ് സുധീര്‍ ടിക്കറ്റ് വാങ്ങിയത്. 10 വര്‍ഷം മുമ്പ് പക്ഷാഘാതം വന്ന് വലത് ഭാഗം തളര്‍ന്നുപോയ ഗോപി ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. കമ്പനിപ്പടിയിലെ രാജേഷ് ലക്കി സെന്ററിൽ നിന്നാണ് ഗോപി ടിക്കറ്റ് വാങ്ങിയത്. വിവിധ സീരീസിലുള്ള 12 സെറ്റ് ടിക്കറ്റുകളാണ് ഇയാൾ വാങ്ങിയത്. സുധീറിന് ഒന്നാം സമ്മാനം ലഭിച്ചതോടെ കമ്മീഷനും അതിന് പുറമെ ഓരോ സീരീസിനും 8000 രൂപ വീതം സമാശ്വാസ സമ്മാനവും ഗോപിക്ക് ലഭിക്കും.
Read More: നിര്‍മ്മൽ ലോട്ടറിയുടെ 70 ലക്ഷം ലോട്ടറി ഏജന്റിന്, ചന്ദ്രശേഖരന് ഇത് ഇരട്ടിമധുരം