ദുബായില്‍ മലയാളിയായ ഒരു വയസുകാരന് 7.13 കോടി രൂപയുടെ ഭാഗ്യം.!
കഴിഞ്ഞ മാസമാണ് റമീസ് മകന്റെ പേരിൽ ഓണ്‍ലൈനിൽ ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ചത് മകന്റെ ഭാഗ്യമാണെന്നും പണം എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്നും റമീസ് പ്രതികരിച്ചു.
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിയായ ഒരു വയസുകാരന് പത്തു ലക്ഷം ഡോളർ (ഏകദേശം 7.13 കോടി രൂപ) സമ്മാനം. 11 മാസം മാത്രം പ്രായമുള്ള മുഹമ്മദ് സലയാണ് ഭാഗ്യജേതാവ്. അബുദാബിയിലെ സ്വകാര്യ കന്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന റമീസ് റഹ്മാന്റെ കുഞ്ഞാണ് സല.
കഴിഞ്ഞ മാസമാണ് റമീസ് മകന്റെ പേരിൽ ഓണ്‍ലൈനിൽ ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ചത് മകന്റെ ഭാഗ്യമാണെന്നും പണം എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്നും റമീസ് പ്രതികരിച്ചു. കുഞ്ഞിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഡിഡിഎഫ് മറ്റൊരു വിജയി ഇറാനിയന്‍ സ്വദേശിയാണ് 33 വയസുകാരിക്ക് മെര്‍സിഡസ് ബെന്‍സ് എസ് 560 സമ്മാനമായി ലഭിക്കും. സംരഭകയായ ഇവര്‍ സഹോദരന്റെയൊപ്പം ഒരു കുടുംബ ബിസിനസ് നടത്തുകയാണ്.