തിരൂർ സ്റ്റേഷനിൽ മംഗലാപുരം എക്‌സ്പ്രസ് നിർത്തും മുമ്പ് ചാടിയിറങ്ങി യുവതി, വീണത് ട്രാക്കിൽ; രക്ഷകരായി ആർപിഎഫ്
തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസിൽ നിന്ന്, സ്റ്റേഷനിൽ വണ്ടി നിർത്തും മുമ്പേ പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാൻ ശ്രമിച്ച യുവതിയാണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവതിക്ക് രക്ഷകരായി ആർപിഎഫ് ഉദ്യോഗസ്ഥൻ. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ തിരൂർ റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസിൽ നിന്ന്, സ്റ്റേഷനിൽ വണ്ടി നിർത്തും മുമ്പേ പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാൻ ശ്രമിച്ച യുവതിയാണ് അപകടത്തിൽപ്പെട്ടത്.
പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമിൻറെയും ട്രെയിനിൻറെയും ഇടയിലേക്ക് വീണു. ഇതിനിടെ സംഭവം ശ്രദ്ധയിൽപ്പെട്ട ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ ഓടിയെത്തി ഇവരെ പിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയായിരുന്നു. അതിസാഹസികമായി യുവതിയെ പിടിച്ചുമാറ്റുന്നതിനിടെ ഹെഡ്‌കോൺസ്റ്റബ്‌ളും പ്ലാറ്റ്‌ഫോമിലേക്ക് വീണു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
Read More : അഷ്ടമുടി കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് കാരണം ആല്‍ഗല്‍ ബ്ലൂം പ്രതിഭാസം? പരിശോധന ഫലം ഉടൻ