Health

മെെ​ഗ്രേയ്ൻ

മൈഗ്രേയ്ന്‍ പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ 

Image credits: Getty

മൈഗ്രേയ്ൻ

മൈഗ്രേയ്ൻ പ്രശ്നം ഇന്ന് നിരവധി പേരെ ബാധിക്കുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടും മൈഗ്രേയ്ൻ ഉണ്ടാകാം. 

Image credits: Pinterest

കാരണങ്ങള്‍

ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കുന്നത് മൂലം, മാനസിക സമ്മര്‍ദ്ദം, വലിയ ശബ്ദങ്ങള്‍ കാരണം,  ചൂട്, നിര്‍ജ്ജലീകരണം അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും മൈഗ്രേയ്ൻ തലവേദന ഉണ്ടാകാം. 

Image credits: Pinterest

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

മൈഗ്രേയ്ൻ പ്രശ്നമുള്ളവർ ഭ​ക്ഷണത്തിൽ ശ്ര​​ദ്ധിക്കേണ്ടതുണ്ട്. മൈഗ്രേയ്ൻ പ്രശ്നം അലട്ടുന്നവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിതാ...

Image credits: Freepik

അച്ചാറുകൾ

അച്ചാറുകളിൽ ടൈറാമിൻ, ഉപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മൈഗ്രേനുകൾക്ക് കാരണമാകും. 

Image credits: Freepik

എരിവുള്ള ഭക്ഷണങ്ങൾ

ചുവന്ന മുളക്, മസാലകൾ എന്നിവ സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പക്ഷേ അവ തലവേദനയ്ക്ക് ഇടയാക്കും. 

Image credits: Getty

ചായ, കാപ്പി

കഫീൻ അടങ്ങിയ പാനീയങ്ങൾ (ചായ, കാപ്പി) എന്ന തലവേദന ഉണ്ടാക്കും. അമിതമായ കഫീൻ തലവേദനയിലേക്ക് നയിച്ചേക്കാം. 

Image credits: Instagram

ചോക്ലേറ്റ്

ചോക്ലേറ്റ് അടങ്ങിയ ഭക്ഷണങ്ങളിൽ കഫീൻ, ബീറ്റാ-ഫെനൈലെതൈലാമൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയ്ക്ക് കാരണമാകും.
 

Image credits: Getty

ഹോട്ട് ഡോഗ്, സോസേജുകൾ

ഹോട്ട് ഡോഗ്, സോസേജുകൾ എന്നിവയിൽ സോഡിയം നൈട്രേറ്റ് അടങ്ങിയിരിക്കാം, ഇത്  മൈഗ്രെയ്ൻ പ്രശ്നം കൂട്ടാം. 
 

Image credits: our own

കൃത്രിമ മധുരം

അസ്പാർട്ടേം ഒരു കൃത്രിമ മധുരപലഹാരമാണ്. ഇത് മൈഗ്രെയ്ൻ പ്രശ്നം ഉണ്ടാക്കാം.
 

Image credits: Getty

ചീസ്

ചീസ് പലപ്പോഴും തലവേദന വര്‍ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചീസിന്റെ അമിതോപയോഗം അരുത്. 

Image credits: Getty
Find Next One