എറണാകുളം ഏലൂരിൽ യുവതിക്ക് വെട്ടേറ്റു; ആക്രമിച്ച ഓട്ടോ ഡ്രൈവർ ഒളിവിൽ; തെരച്ചിലാരംഭിച്ച് പൊലീസ്
ഏലൂർ സ്വദേശി സിന്ധുവിനാണ് കഴുത്തിന് വെട്ടേറ്റത്.
കൊച്ചി: എറണാകുളം ഏലൂരിൽ യുവതിയ്ക്ക് കഴുത്തിന് വെട്ടേറ്റു. ഏലൂർ നോർത്ത് കണപ്പിള്ളിനഗർ സ്വദേശി സിന്ധുവിനാണ് വെട്ടേറ്റത്. വൈകിട്ട് ആറരയോടെയാണ് സംഭവം. മുളവുകാട് സ്വദേശി ദീപുവാണ് സിന്ധുവിനെ വീട്ടിൽ കയറി ആക്രമിച്ചത്. സിന്ധു വീട്ടിൽ നടത്തുന്ന പ്രിൻ്റിങ് പ്രസ്സിലെ ആവശ്യങ്ങൾക്കായി എത്തിയിരുന്ന ഓട്ടോ ഡ്രൈവറാണ് ദീപു. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ പ്രതിയ്‍ക്കായി പോലീസ് തെരച്ചിൽ തുടങ്ങി. ഗുരുതരമായി പരിക്കേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.