വലിയ ശബ്ദം കേട്ടു, പിന്നാലെ വൈദ്യുതി നിലച്ചു; കെഎസ്ഇബി ജീവക്കാരെത്തിയപ്പോള്‍ കണ്ടത് കാട്ടാന ചരി‍ഞ്ഞ നിലയിൽ

വയനാട് പുല്‍പ്പള്ളി പാക്കത്ത് വൈദ്യുതാഘാതം ഏറ്റ് കാട്ടാന ചരിഞ്ഞു. വൈദ്യുതി നിലച്ചത് പരിശോധിക്കാൻ പോയ കെ എസ് ഇ ബി ജീവനക്കാരാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്

wild elephant died of electric shock in wayanad pulpally

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി പാക്കത്ത് വൈദ്യുതാഘാതം ഏറ്റ് കാട്ടാന ചരിഞ്ഞു. വൈദ്യുതി നിലച്ചത് പരിശോധിക്കാൻ പോയ കെ എസ് ഇ ബി ജീവനക്കാരാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. വലിയ ശബ്ദമുണ്ടായ ഉടനെ വൈദ്യുതി ബന്ധം നിലക്കുകയായിരുന്നു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇതിനുശേഷം കെഎസ്ഇബി ജീവനക്കാരെത്തി തോട്ടത്തിൽ പരിശോധന നടത്തിയപ്പോഴാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു.വ നം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.പോസ്റ്റ്മോർട്ടത്തിനുശേഷം ആനയെ സംസ്കരിക്കും.സമീപത്തെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത്. കഴിഞ്ഞ മാസവും വയനാട്ടിൽ വൈദ്യുതാഘാതമേറ്റ കാട്ടാന ചരിഞ്ഞിരുന്നു. തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് കാട്ടാന ചരിഞ്ഞത്.

മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനെന്ന് ടിപി രാമകൃഷ്ണൻ; പാർട്ടിയിലെടുക്കുക എളുപ്പമല്ലെന്ന് എംവി ഗോവിന്ദൻ

Latest Videos
Follow Us:
Download App:
  • android
  • ios