പൂക്കോട്ടൂരിൽ 16 ഉം 17 ഉം വയസുള്ള വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ചത് ആളുമാറി; അന്വേഷണം പേരിനെന്ന് കുടുംബം

കഴിഞ്ഞ ഞായറാഴ്ച കരിപ്പൂർ എയർപോർട്ട് റോഡിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിനിടയായിരുന്നു വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റത്.

two minor boys beaten up by police in malappuram family demands justice

മഞ്ചേരി: മലപ്പുറം പൂക്കോട്ടൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ ആളുമാറി മർദ്ദിച്ചതിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. പൂക്കോട്ടൂർ സ്വദേശികളായ 16, 17 ഉം വയസുള്ള വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പൊലീസ് ദുർബല വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു  പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് പൊലീസിന്‍റെ മർദ്ദനമേറ്റത്. കരിപ്പൂർ എയർപോർട്ട് റോഡിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിനിടയായിരുന്നു വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റത്. വിവാഹചടങ്ങിലെ സ്റ്റേജ് ഡെക്കറേഷന് സുഹൃത്തിനൊപ്പം പോയതായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെയാണ് ആള് മാറി മർദ്ദനമേൽക്കുന്നത്. 

കേസിൽ പരാതി നൽകി ഇത്ര ദിവസമായിട്ടും ഓഡിറ്റോറിയത്തിലെ സിസിടിവിയും പൊലീസ് പരിശോധിച്ചിട്ടില്ലെന്ന് വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു.പൊലീസിനെതിരെ ബാലാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

Read More : ഇന്‍റർവ്യൂ 14ന്, കത്ത് കിട്ടിയത് 16ന്; പോസ്റ്റൽ വകുപ്പിന്‍റെ വീഴ്ചയിൽ ജോലി കിട്ടിയില്ല, 1 ലക്ഷം നഷ്ടപരിഹാരം
 

Latest Videos
Follow Us:
Download App:
  • android
  • ios