ആരുമില്ലാത്ത സമയത്ത് വീട്ടിൽ വിളിച്ച് വരുത്തി, വാക്ക് തർക്കത്തിനിടെ തള്ളി, കട്ടിലിൽ തലയിടിച്ച് മരണമെന്ന് പ്രതി

തെറിച്ച് പോയ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണ് മരിച്ചുവെന്നാണ് പൊലീസിനോട് ജയചന്ദ്രൻ പറഞ്ഞത്. മരിച്ചുവെന്ന് ഉറപ്പായതോടെ വീട്ടിൽ തന്നെ മൃതദേഹം സൂക്ഷിച്ചു.

Missing woman vijayalakshmi Karunagappalli murder case details out

കൊല്ലം: കരുനാ​ഗപ്പള്ളി സ്വദേശി വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് കാണാതായ നവംബർ 6 ന് വൈകിട്ടാണെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഭാര്യ മറ്റൊരു വീട്ടിൽ ജോലിക്കായി പോയ സമയത്താണ് സംഭവം നടന്നത്. മകൻ അമ്മയുടെ വീട്ടിലുമായിരുന്നു. ഈ സമയത്ത് ജയചന്ദ്രൻ സ്വന്തം വീട്ടിലേക്ക് വിജയലക്ഷ്മിയെ വിളിച്ചു വരുത്തി. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായപ്പോൾ പിടിച്ച് ശക്തിയിൽ തള്ളി. തെറിച്ച് പോയ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണ് മരിച്ചുവെന്നാണ് പൊലീസിനോട് ജയചന്ദ്രൻ പറഞ്ഞത്. മരിച്ചുവെന്ന് ഉറപ്പായതോടെ വീട്ടിൽ തന്നെ മൃതദേഹം സൂക്ഷിച്ചു. രാത്രിയിൽ വീട്ടുകാർ ഉറങ്ങിയപ്പോൾ തൊട്ടടുത്ത പറമ്പിൽ കുഴിച്ചിട്ടു. അധികം ആഴമില്ലാത്ത കുഴിയിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഹാർബറിൽ ഒരുമിച്ച് ജോലി ചെയ്തവരാണ് ഇരുവരും. നേരത്തെയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മിൽ പണമിടപാടുണ്ടായിരുന്നു. 

റോഡിലെ കുഴിയിൽ വീണ തടിലോറി മറിഞ്ഞത് സ്വിഫ്റ്റ് കാറിനും ഹ്യൂണ്ടായ് കാറിനും മുകളിലേക്ക്; അപകടം പെരുമ്പാവൂരിൽ

അതേ സമയം, അമ്പലപ്പുഴ കരൂരിൽ കുഴിച്ചുമൂടിയ കരുനാ​ഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയലക്ഷ്മിയെ കൊന്ന് വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചുമൂടിയതായി ഇയാൾ പൊലീസിന് മൊഴി നൽകിയത്. തുടർന്ന് ജയചന്ദ്രനെയും കൊണ്ട് കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെ വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ജയചന്ദ്രന്റെ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സുഹൃത്താണ് ജയചന്ദ്രൻ.  

കൊലപാതകത്തിന് ശേഷം വിജയലക്ഷ്മിയുടെ ഫോൺ ജയചന്ദ്രൻ ബസിൽ ഉപേക്ഷിച്ചതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നും കണ്ടെത്തിയിരുന്നു. ബസിലെ കണ്ടക്ടറാണ് മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചത്. എറണാകുളം സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തി. വിവരം കരുനാ​ഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് മിസ്സിം​ഗ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്.

വിജയലക്ഷ്മിയുടെ കൊലപാതകം; കൃത്യം നടന്നത് നവംബർ ഏഴിന്, ആഭരണങ്ങൾ കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചിട്ടു: എഫ്ഐആർ

 

Latest Videos
Follow Us:
Download App:
  • android
  • ios