ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിനെത്താൻ മിനിറ്റുകൾ മാത്രം, വൈദ്യുതി ലൈനിൽ മരം വീണ് തീ പടര്‍ന്നു

മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ വീണ മരത്തിൽ തുടർന്ന് തീ പടരുകയായിരുന്നു. ഇത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി.

Train services disrupted due to tree fall on rail track in haripad railway station

ഹരിപ്പാട്:  ആലപ്പുഴ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം. കായംകുളം- എറണാകുളം പാസഞ്ചർ ട്രെയിൻ സ്റ്റേഷനിലേക്ക് എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു അപകടം സംഭവിച്ചത്. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമുള്ള മരം വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ വീണ മരത്തിൽ തുടർന്ന് തീ പടരുകയായിരുന്നു. ഇത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി. മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കായംകുളം എറണാകുളം പാസഞ്ചർ 20 മിനിറ്റ് ചേപ്പാട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. തുടർന്ന് ഉച്ചവരെ ട്രെയിനുകളെല്ലാം രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് നിർത്തിയത്. മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ച ശേഷംഒന്നാം നമ്പർ പ്ലാറ്റ് ഫോമിലൂടെ ട്രെയിനുകൾ കടത്തി വിട്ടു.

Read More : ആദ്യം അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിനടുത്തെ ഷാപ്പിൽ, പിന്നാലെ കൈതക്കുഴി ഷാപ്പിലുമെത്തി അടിപിടി; 2 പേർ പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios