എആര്‍ റഹ്മാന് നല്‍കിയ വാക്ക് പാലിക്കാന്‍ രാം ചരണ്‍ എത്തി; ആരാധകര്‍ കൂടി, ലാത്തിചാര്‍ജ് - വീഡിയോ

എൺപതാമത് ദേശീയ മുഷൈറ ഗസൽ പരിപാടിയിൽ പങ്കെടുക്കാനാണ് രാം ചരൺ കടപ്പയിലെത്തിയത്. 

Ram Charan Fans Lathicharged By Police Amid Chaos At Sri Durga Devi Temple, Shocking Video Goes Viral

കടപ്പ: എൺപതാമത് ദേശീയ മുഷൈറ ഗസൽ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് രാം ചരൺ ആന്ധ്രാപ്രദേശിലെ കടപ്പയിലെത്തിയത്. എആര്‍ റഹ്മാന് നല്‍കിയ വാക്ക് പാലിക്കാനാണ് ഈ സംഗീതോത്സവത്തില്‍ താരം എത്തുന്നതിന്‍റെ.  ഇതിന്‍റെ ഭാഗമായി താരം കടപ്പ ശ്രീ ദുർഗാദേവി ക്ഷേത്രലും ദര്‍ശനം നടത്തി. അവിടെ തടിച്ച്കൂടിയ ആരാധകര്‍ നിയന്ത്രണം വിട്ടതോടെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.

ശബരിമല തീര്‍ത്ഥനടനത്തിനായി മാലയിട്ടിരിക്കുന്ന രാം ചരണ്‍ കറുത്ത വസ്ത്രം ധരിച്ചാണ് കാമപ്പെട്ടത്. കാറിന് മുകളിൽ നിന്ന് ജനക്കൂട്ടത്തെ കൈവീശി കാണിച്ച അദ്ദേഹത്തിന് ആരാധകരിൽ നിന്ന് വൻ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍  വൻ ജനക്കൂട്ടം താരത്തെ കണ്ടതോടെ നിലതെറ്റി. ഇതോടെ പോലീസിന് ലാത്തിചാര്‍ജ് നടത്തേണ്ടി വന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

ദുര്‍ഗ ക്ഷേത്രത്തില്‍ എത്തും മുന്‍പ്  മുഷൈറ ഗസല്‍ പരിപാടിയിൽ രാം ചരണ്‍ പങ്കെടുത്തു. എ.ആർ. റഹ്മാന്‍റെ അഭ്യര്‍ത്ഥ പ്രകാരമാണ് പരിപാടിയില്‍ അതിഥിയായ രാം ചരണ്‍ എത്തിയത്. കടപ്പ ദർഗയിലെ സ്ഥിരം ഭക്തനായ എആര്‍ റഹ്മാന്‍ 2024 മുഷൈറ ഗസൽ പരിപാടി രാം ചരണിനെ മുഖ്യാതിഥിയായി കൊണ്ടുവരുമെന്ന് കഴിഞ്ഞ വർഷം  സംഘാടകർക്ക് ഉറപ്പ് നൽകിയിരുന്നു. റഹ്മാന്‍റെ വാക്ക് അനുസരിച്ചാണ്  രാം ചരണ്‍ ചടങ്ങിൽ പങ്കെടുത്തത്.

രാം ചരൺ നായകനായ ഗെയിം ചേഞ്ചര്‍ റിലീസിനായി ഒരുങ്ങുകയാണ്. 2025 ജനുവരി 10 ന് ചിത്രം തിയറ്ററുകളിൽ എത്തും. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനായാണ് രാം ചരണ്‍ എത്തുന്നത്. 

കൂടാതെ, ജാൻവി കപൂർ നായികയായി അഭിനയിക്കുന്ന ആർസി 16 നായി സംവിധായകൻ ബുച്ചി ബാബു സനയുമായി ചരൺ സഹകരിക്കും. ചിത്രത്തിന്‍റെ സംഗീതം എആര്‍ റഹ്മാനാണ്. 

'തകർന്ന ഹൃദയഭാരം ദൈവത്തിന്‍റെ സിംഹാസനത്തെ വിറപ്പിക്കും': വിവാഹ മോചനത്തില്‍ പ്രതികരിച്ച് എആര്‍ റഹ്മാന്‍

'ഇന്ത്യൻ 2' ന് വേണ്ടി മാറ്റി, മൂന്നര വർഷമായിട്ടും തീർന്നില്ല; വൻ പ്രതിസന്ധിയിൽ 'ഗെയിം ചേഞ്ചർ' നിര്‍മ്മാതാവ്

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios