ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി വീട്ടമ്മയുടെ ദാരുണ മരണം; അശ്രദ്ധമായ ഡ്രൈവിംഗിന് കേസ്, അറസ്റ്റ്

വാണിയമ്പാറയിൽ നിന്ന് കരിങ്കല്ലുമായി വാടാനപ്പള്ളിയിലേക്ക് വന്ന് തിരിച്ചു പോകുകയായിരുന്ന ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്.

torres lorry accident women dies case against driver btb

തൃശൂര്‍: തൃശൂര്‍ കാഞ്ഞാണിയിൽ വീട്ടമ്മ ലോറിയുടെ അടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ ഡ്രൈവറെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ സ്വദേശി സ്മിതേഷ് ആണ് പിടിയിലായത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും മനപ്പൂർവ്വമല്ലാത്ത നരഹത്യക്കുമാണ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുള്ളത്. ടോറസ് ലോറി തലയിലൂടെ കയറിയാണ് കഴിഞ്ഞ ദിവസം കാഞ്ഞാണി ആനക്കാട് സ്വദേശി ശശിയുടെ ഭാര്യ ഷീജ (55) മരിച്ചത്.

വാണിയമ്പാറയിൽ നിന്ന് കരിങ്കല്ലുമായി വാടാനപ്പള്ളിയിലേക്ക് വന്ന് തിരിച്ചു പോകുകയായിരുന്ന ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്. അതേസമയം, കണ്ണൂരിൽ കാർ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവത്തില്‍ വണ്ടിയിൽ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്നുള്ള ഫോറൻസിക് റിപ്പോർട്ട് ഇന്ന് പുറത്ത് വന്നു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി രണ്ടിനാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ചത്. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തുമാണ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വെന്തുമരിച്ചത്. പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ റീ​ഷ​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​ക​വെ​യാ​ണ് കാ​റി​ന് തീ​പി​ടി​ച്ച​ത്. അപകടം ഉണ്ടായ സമയത്ത് ആറ് പേരാണ് കാറിലുണ്ടായിരുന്നത്.

കാറിന്റെ പിൻ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടേ നാല് പേര്‍ അപകടത്തില്‍ നിന്ന് അത്ഭുതരകമായി രക്ഷപ്പെട്ടു. പ്രസവ തീയതി അടുത്തതിനാൽ അഡ്മിറ്റാവാനായി വസ്ത്രങ്ങളുൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയായിരുന്നു റീഷയും കുടുംബവും ആശുപത്രിയിലേക്ക് പുറപ്പെട്ടത്. പിറകിലുള്ള വാഹനത്തിലുണ്ടായിരുന്നവർ കാറിൽ നിന്നും തീ പടരുന്നത് കണ്ട് കണ്ട് പാഞ്ഞെത്തി. എന്നാൽ കാറിന്റെ ഡോർ ലോക്കായി  കൈകൾ പുറത്തിട്ട് രക്ഷിക്കുവാനായി നിലവിളിക്കുകയായിരുന്നു കുടുംബം. മരിച്ച പ്രജിത്ത് തന്നെയാണ് കാറിന്റെ ബാക്ക് ഡോർ ശ്രമപ്പെട്ട് തുറന്ന് നൽകിയത്. ഇരുന്നൂറ് മീറ്റർ മാത്രം അകലെയുള്ള ഫയർ സ്റ്റേഷനിൽ നിന്നും വാഹനമെത്തി തീയണച്ചപ്പോഴേക്കും റീഷയും പ്രജീത്തും വെന്തുതീർന്നിരുന്നു. 

ഓട്ടോറിക്ഷയില്‍വച്ച്‌ എല്‍കെജി വിദ്യാര്‍ഥിനിയോട് കൊടുംക്രൂരത; യുവാവിന് ശിക്ഷ വിധിച്ച് കോടതി

Latest Videos
Follow Us:
Download App:
  • android
  • ios