ത്രിവർണ്ണ ശോഭയിൽ തലയുയർത്തി തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം, ഓണം വരെ ദീപാലങ്കാരം...

വൈദ്യുത അലങ്കാരത്തിന്‍റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ  അങ്കിത് അശോക് ആണ്.

Thrissur Vadakumnathan temple lit up with tricolour on Independence day vkv

തൃശൂർ : രാജ്യത്തിന്റെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ത്രിവർണ്ണ  ശോഭയിൽ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രവും. ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിലാണ് ത്രിവർണ്ണ ശോഭ നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ ദേശീയ പതാകയുടെ മൂന്നു വർണ്ണങ്ങളിൽ തെക്കേഗോപുരനട തല ഉയർത്തി നിൽക്കുന്നു.

സ്വാതന്ത്ര്യദിന ആഘോഷത്തിനോട് അനുബന്ധിച്ച് ശ്രീ വടക്കുംനാഥ ക്ഷേത്രം തെക്കേ ഗോപുരം ത്രിവർണ പതാക രൂപത്തിൽ വൈദ്യുത അലങ്കാരം തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോക് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ഉപദേശക സമിതി പ്രസിഡന്‍റ് പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ, തിരുവമ്പാടി ദേവസ്വം ജോയിൻ്റ് സെക്രട്ടറി ശശിധരൻ, മറ്റു സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഓണം വരെ ദീപ അലങ്കാരം തുടരും.

Read More : 'ചരട് ഞാൻ പിടിക്കും, പള്ളി കമ്മിറ്റിയിൽ തർക്കം'; ദേശീയ പതാക ഉയർത്തുമ്പോൾ കൈയാങ്കളി

ദേശീയ പതാക ഉയര്‍ത്തല്‍: ഫ്ളാഗ് കോഡ്  ഇങ്ങനെ

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശങ്ങള്‍ ഇപ്രകാരം: കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈ കൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാക ഉപയോഗിക്കണം. ദീര്‍ഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതിയും ലഭിക്കത്തക്കവിധമാകണം ദേശീയ പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടിമരത്തില്‍ മറ്റു പതാകകള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുത്. ദേശീയപതാകയേക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ സ്ഥാപിക്കരുത്.

Latest Videos
Follow Us:
Download App:
  • android
  • ios