വല്ലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി: ആർക്കും പരിക്കില്ല; പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് റെയിൽവ
നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എൻജിനുകളാണ് പാളം തെറ്റിയത്.
പാലക്കാട്: പാലക്കാട് വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിൻ പാളം തെറ്റി. പശു ട്രയിനിനു മുന്നിൽ ചാടിയതാണ് പാളം തെറ്റാൻ കാരണമെന്ന് റയിൽവെ അറിയിച്ചു. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാസഞ്ചറിൻ്റെ എൻജിനുകളാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല. റയിൽവെ സ്റ്റേഷൻ എത്തുന്നതിന് ഒരു കിലോമീറ്റർ അടുത്താണ് സംഭവം. അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഷൊർണൂർ - നിലമ്പൂർ, നിലമ്പൂർ -ഷൊർണൂർ പാസഞ്ചറുകൾ റദ്ദാക്കി. രാജ റാണി എക്സ്പ്രസ് 2 മണിക്കൂർ കഴിഞ്ഞേ പുറപ്പെടൂ. ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് റയിൽവെ അറിയിച്ചു. ട്രെയിൻ എഞ്ചിൻ മാത്രമാണ് പാളം തെറ്റിയത്. കോച്ചുകൾക്ക് പ്രശ്നമില്ല.
തലസ്ഥാനത്ത് ഓട്ടോ - ടാക്സികളുടെ റിയര്‍ വ്യൂ മിററില്‍ കാർഡുകൾ വരും, കൂടെ ക്യൂആർ കോടും; കാരണമറിയാം