കണ്ണൂർ ടാങ്കർ ലോറി മറിഞ്ഞ സംഭവം; മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ്, വാഹനം മാറ്റാനായിട്ടില്ല
വാതക ചോർച്ച ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. ഏഴിലോട് ദേശീയ പാതവികസന പ്രവൃത്തി നടക്കുന്നിടത്താണ് അപകടമുണ്ടായത്.
കണ്ണൂർ : കണ്ണൂർ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവർ മാനുവലിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടാങ്കർ ലോറിയിൽ സഹായിയും ഉണ്ടായിരുന്നില്ല. വാതക ചോർച്ച ഇല്ലാത്തതിൻ വൻ അപകടം ഒഴിവായിരുന്നു. ഏഴിലോട് ദേശീയ പാതവികസന പ്രവൃത്തി നടക്കുന്നിടത്താണ് അപകടമുണ്ടായത്. ഫയർഫോഴ്സ് സംഘം എത്തി പരിശോധന തുടങ്ങിയിരുന്നു. മംഗലാപുരത്തുനിന്നും കോഴിക്കോടേക്ക് എൽപിജിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ഇതുവരെ സ്ഥലത്ത് നിന്ന് മാറ്റാനായിട്ടില്ല. ഗ്യാസ് റീഫിൽ ചെയ്തു ടാങ്കർ മാറ്റി നിയന്ത്രണം ഒഴിവാക്കാൻ ഉച്ചവരെ സമയം വേണ്ടിവരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Read More : മെന്റർ ആരോപണം: മുഖ്യമന്ത്രിയുടെ വിശദീകരണം ആയുധമാക്കാൻ പ്രതിപക്ഷം, വീണ്ടും സ്പീക്കർക്ക് പരാതി നൽകും