തെരുവുനായ മൂക്കിൽ കടിച്ചു; പാലക്കാട് പേ വിഷബാധയെ തുടർന്ന് സ്ത്രീ മരിച്ചു

ആഗസ്റ്റ് 28ന് ഉത്രാടം ദിനത്തിലാണ് നായയുടെ കടിയേറ്റത്. എന്നാൽ ലത വാക്സിനേഷൻ  എടുത്തിരുന്നില്ല. 

stray dog bite woman died palakkad with rabies sts

പാലക്കാട്:  ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ പേവിഷബാധയേറ്റ് സ്ത്രീ മരിച്ചു. വടക്കൻ വെള്ളിനേഴി എർളയത്ത് ലതയാണ് ( 53) തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്.  ഇവരുടെ വീട്ടിൽ സ്ഥിരം എത്തുന്ന തെരുവ് നായ ലതയുടെ മൂക്കിൽ കടിച്ചിരുന്നു. ആഗസ്റ്റ് 28ന് ഉത്രാടം ദിനത്തിലാണ് നായയുടെ കടിയേറ്റത്. എന്നാൽ ലത വാക്സിനേഷൻ  എടുത്തിരുന്നില്ല.  തെരുവുനായ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. 

പത്തനംതിട്ട പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ പാൽ വിതരണത്തിന് പോയ പൂഴിക്കാട് സ്വദേശി ശ്രീകലക്ക് ആണ് നായയുടെ കടിയേറ്റത്. വീട്ടമ്മയെ കടിച്ച നായ സമീപ പ്രദേശത്തുള്ള നിരവധി തെരുവു നായ്ക്കളെ കടിച്ചതിന് ശേഷം ചത്തിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ ഈ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios