Asianet News MalayalamAsianet News Malayalam

കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു-വീഡിയോ

ചങ്ങരംകുളത്ത് നിന്ന് കൂടല്ലൂരിൽ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

speeding car fell ion to paddy field
Author
First Published May 6, 2024, 6:11 PM IST

പാലക്കാട്: ആനക്കര കൂടല്ലൂരിൽ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പിടി ഭാഗത്ത് നിന്ന് കൂടല്ലൂരിലേക്ക് പോകുന്ന വഴി പഴയ കൃഷി ഭവൻ ഓഫീസിന് സമീപം വെച്ചാണ് അപകടമുണ്ടായത്. ചങ്ങരംകുളത്ത് നിന്ന് കൂടല്ലൂരിൽ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ മൂന്ന് പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരുക്കില്ല. മൂന്ന് പേരും ചങ്ങരംകുളം സ്വദേശികളാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios