ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐ മദ്യപിച്ച് ബഹളം വെച്ചു; സംഭവം നിലക്കലിൽ; വകുപ്പുതല നടപടിയുണ്ടായേക്കും

മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്ന് ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു

SI on Sabarimala duty got drunk and created a ruckus may be departmental action

പത്തനംതിട്ട: മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്ന് ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു. എംഎസ്പി ക്യാംപിലെ എസ്ഐ പത്മകുമാറിനെയാണ് തിരിച്ചയച്ചത്. പത്തനംതിട്ട നിലക്കലിലാണ് സംഭവം. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടൊണ് സംഭവം നടന്നത്.

മദ്യപിച്ചെത്തിയ ആൾ ബഹളമുണ്ടാക്കുന്നുവെന്ന് ഹോട്ടലുകാരാണ് പൊലീസ് ഉദ്യോ​ഗസ്ഥരെ വിളിച്ചറിയിച്ചത്. തുടർന്ന് പൊലീസെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥനാണന്ന് മനസിലായത്. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് രാത്രി തന്നെ മടക്കി അയച്ചു. സംഭവത്തെക്കുറിച്ച് ‍ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.  പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios