'തീവ്രവാദ ബന്ധം'; ഡിവൈഎഫ്ഐ വിശദീകരിച്ചില്ലെങ്കിൽ കുടുംബം എല്ലാ പാർട്ടി കൂറും വിടുമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി

ബാബു പെരിങ്ങേത്ത് തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിന് മറുപടി

prove terrorist nexus Kanhangad DYSP challenges DYFI district secretary

കാസർകോട്: തന്‍റെ തീവ്രവാദ ബന്ധം ഡിവൈഎഫ്ഐ തെളിയിക്കണമെന്ന വെല്ലുവിളിയുമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി. ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി ഉന്നയിച്ച കാര്യങ്ങൾ തെളിവ് സഹിതം പുറത്ത് വിടണമെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ആവശ്യപ്പെട്ടു. വിശദീകരണം ലഭിച്ചില്ലെങ്കിൽ ഇത് വരെ വിശ്വസിച്ചിരുന്ന ചിന്തകളിൽ നിന്ന് ഇറങ്ങി പോകും. എല്ലാ തരത്തിലുള്ള പാർട്ടി കൂറും വിടാൻ കുടുംബം മാനസികമായി തയ്യാറെടുത്തെന്നും ഡിവൈഎസ്പി വാട്സ് ആപ്പ് സ്റ്റാറ്റസിൽ പ്രതികരിച്ചു.  

ബാബു പെരിങ്ങേത്ത് തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന് ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി നഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട  മാർച്ചിനിടെയാണ് ഡിവൈഎഫ്ഐയുടെ ആരോപണം.

കാഞ്ഞങ്ങാട് ജീവനൊടുക്കാൻ ശ്രമിച്ച നഴ്‌സിംഗ് വിദ്യാർത്ഥി ചൈതന്യ വെൻ്റിലേറ്ററിൽ, ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios