ഏഴ് വയസുകാരിയുടെ കാല് ക്ലോസറ്റിൽ കുടുങ്ങി; രക്ഷകരായി ശാസ്താംകോട്ട ഫയർഫോഴ്സ്
ഫയർഫോഴ്സ് സംഘം മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്
കൊല്ലം: ക്ലോസെറ്റിൽ കാലു കുടുങ്ങിയ ഏഴ് വയസ്സുകാരിക്ക് രക്ഷകരായി ശാസ്താംകോട്ട ഫയർഫോഴ്സ്. വടക്കൻമൈനാഗപ്പള്ളി അഭിനി വാസിൽ രഘുവിന്‍റെ മകൾ ആവണിക്കാണ് വീട്ടിൽ വച്ച് അപകടമുണ്ടായത്. കുട്ടിയുടെ കുടുങ്ങിയ കാല് പുറത്തെടുക്കാനാകാതായതോടെ വീട്ടുകാർ ഫയർഫോഴ്സിനെ രക്ഷാപ്രവർത്തനത്തിന് വിളിക്കുകയായിരുന്നു.
അറിയിപ്പെത്തിയതോടെ ശാസ്താംകോട്ട ഫയർഫോഴ്സ് പറന്നെത്തി. ഫയർഫോഴ്സ് സംഘം മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona