മകനൊപ്പം ആശുപത്രിയിലേക്ക് പോകവേ ബൈക്ക് തെന്നി മറിഞ്ഞ് റോഡിലേക്ക് വീണു, വയോധികന് ദാരുണാന്ത്യം
മകനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെ ജി.സി.ഡി.എ റോഡിൽ വച്ച് വാഹനം തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്.
കൊച്ചി : എറണാകുളം ആലുവയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര കൂവക്കാട്ടിൽ മുഹമ്മദ് കുഞ്ഞാണ് [63] മരിച്ചത്. മകനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെ ജി.സി.ഡി.എ റോഡിൽ വച്ച് വാഹനം തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്. മുഹമ്മദ് കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, കൊല്ലത്ത് ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ പിടിയിൽ
അതിനിടെ, കണ്ണൂർ മുണ്ടേരി പാലത്തിന് സമീപം ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കയ്യങ്കോട്ട് സ്വദേശി അജാസ്, കണ്ണാടിപ്പറമ്പ് സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു.