സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന യുവാവിന് രഹസ്യമായി ലഹരി വിൽപനയും; രണ്ട് പേരെ പിടികൂടി

രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം, യുവാവ് താമസിച്ചിരുന്ന ലോഡ്ജിൽ എത്തുകയായിരുന്നു. തുടർന്നായിരുന്നു പരിശോധന

Secret drug sale along with work at film industry and police got secret information

മാവേലിക്കര: മാവേലിക്കരയിൽ എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ. നിരവധി ലഹരി മരുന്ന് കേസുകളിലെയും അടിപിടി കേസിലെയും പ്രതിയായ ഹരിപ്പാട് മുട്ടം വിളയില്‍ തെക്കേതില്‍ യദുകൃഷ്ണൻ (27), ചേപ്പാട് എസ് ഹൗസില്‍ സൂരജ് (24) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാവേലിക്കര പോലിസും ചേർന്ന് പിടികൂടിയത്. ഇവരില്‍ നിന്നം ഒൻപത് ഗ്രാം എംഡിഎംഎ പിടികൂടി. 

എറണാകുളത്ത് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു യദുകൃഷ്ണൻ. അതുവഴി വൻ തോതിൽ ലഹരി വസ്തുക്കൾ വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ച തുടർന്ന് ഇയാൾ താമസിച്ചിരുന്ന മാവേലിക്കര തട്ടാരമ്പലത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നുർ ഡിവൈഎസ്‌പി ബിനുകുമാറിന്റെ നേതൃത്വത്തിൽ സിഐ ശ്രീജിത്ത്, എസ് ഐ നൗഷാദ്, ഉദയൻ, ജിഎസ്ഐ നിസാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുജിമോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജൻ എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികുടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios