പയ്യന്നൂരിൽ ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണങ്ങൾ കവർന്നു

പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ കള്ളൻ കയറിയിരുന്നു.

Robbery at Bhagavati Temple in Payyannur

കണ്ണൂർ: പയ്യന്നൂരിൽ ക്ഷേത്രത്തിൽ കവർച്ച. വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കവർന്നു. പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

പയ്യന്നൂർ നഗരത്തോട് ചേർന്നുള്ള ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. വിഗ്രഹത്തിൽ ചാർത്തുന്ന ചന്ദ്രക്കലയും താലിയും ഉൾപ്പെടെ രണ്ടര പവനോളം വരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ക്ഷേത്രത്തിന് അടുത്തുള്ള ഭണ്ടാരപ്പുരയിലെ മുറിയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ഇന്നലെ വിളക്ക് വെയ്ക്കാൻ എത്തിയവർ മുറിയുടെ വാതിൽ തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. 

മുറിയിൽ വെള്ളിയാഭരണങ്ങളും ഉണ്ടായിരുന്നുവെന്നും അത് കള്ളൻ കൊണ്ടുപോയിട്ടില്ലെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ കള്ളൻ കയറിയിരുന്നു. എടാട്ട്, കൊഴുമ്മൽ വരീക്കര ക്ഷേത്രം, രാമന്തളി താവൂരിയാട്ട് ക്ഷേത്രം, മുച്ചിലോട്ട് എന്നിവിടങ്ങളിലാണ് ഭണ്ഡാരങ്ങൾ കുത്തിതുറന്നു പണം കവർന്നത്.

കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

Latest Videos
Follow Us:
Download App:
  • android
  • ios