ഡേറ്റിംഗ് ആപ്പിലെ ചാറ്റിംഗ്, വിശ്വസിച്ച് പറഞ്ഞ സ്ഥലത്ത് ചെന്നപ്പോൾ പണി കിട്ടി, വീഡിയോ പകർത്തി; 6 പേർ പിടിയിൽ
യുവാവിനെ വച്ച് സംഘം വീഡിയോ ചിത്രീകരിച്ചു. കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും തട്ടിയെടുത്തു. പിന്നാലെ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു.
കൊച്ചി: എറണാകുളത്ത് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ച് വരുത്തി ആക്രമിച്ച് പണം ആവശ്യപ്പെട്ട സംഭവത്തിൽ ആറ് പേരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. തുതിയൂരിലെ ഒരു ഹോസ്റ്റലിൽ നിന്നാണ് ആറംഗ സംഘത്തെ പിടികൂടിയത്. കഴിഞ്ഞ ദിവസം വെളുപ്പിനെയാണ് ആറ് പേർ ചേർന്ന് 27കാരനായ യുവാവിനെ പടമുകളിലേക്ക് വിളിച്ചു വരുത്തുകയും ബൈക്കിന്‍റെ താക്കോൽ ഊരി എടുക്കുകയും ചെയ്തത്.
ഇതോടെയാണ് യുവാവിന് ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായത്. പിന്നീട് യുവാവിനെ വച്ച് സംഘം വീഡിയോ ചിത്രീകരിച്ചു. കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും തട്ടിയെടുത്തു. പിന്നാലെ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. യുവാവിനെ മണിക്കൂറുകളോളം കെട്ടിയിട്ട് മർദിച്ചെന്നും യുവാവിന്‍റെ അച്ഛൻ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More : സാമൂഹ്യക്ഷേമ പെൻഷൻ തട്ടിപ്പ്; 18 % പിഴ പലിശയടക്കം ഈടാക്കും, സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി