ഹൈക്കോടതി ഉത്തരവ് പാലിച്ച് മാന്നാര്‍ ; പൊതു സ്ഥലത്തെ അനധികൃത ബോർഡുകൾ നീക്കം ചെയ്തു

ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ പോലും അശ്രദ്ധമായി പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിരുന്നു. പരിപാടി കഴിഞ്ഞാലും നീക്കം ചെയ്യാത്ത ബോർഡുകളും നിരവധിയായിരുന്നു.

Mannar panchayat follows high court order by removing Illegal boards in public places

മാന്നാർ: പൊതു സ്ഥലത്തെ അനധികൃത ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാന്നാർ ഗ്രാമ പഞ്ചായത്ത് അതിർത്തിയിലെ കോയിക്കൽമുക്ക് മുതൽ പന്നായിക്കടവ് വരെയുള്ള സംസ്ഥാന പാതയോരത്തെ അനധികൃത ബോർഡുകൾ നീക്കം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാൻസിസിസ്, പഞ്ചായത്ത് ജീവനക്കാരായ ആൽബിൻ, സുരേഷ്, യശോധരൻ, മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ കൈക്കൊണ്ടത്. ഇരുമ്പിൽ ഉറപ്പിച്ച പല ബോർഡുകളും കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന കൊടി തോരണങ്ങൾ രണ്ടു ദിവസത്തിനകം സ്വമേധയാ നീക്കം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്ക് കത്ത് നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് അവയെല്ലാം നീക്കം ചെയ്യും.

ചിലയിടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞും പാതി തൂങ്ങിക്കിടന്നും കാൽനട യാത്രക്കാർക്ക് പോലും അലോസരമുണ്ടാക്കുന്ന നിലയിലായിരുന്നു ബോർഡുകൾ. ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ പോലും അശ്രദ്ധമായി പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിരുന്നു. പരിപാടി കഴിഞ്ഞാലും നീക്കം ചെയ്യാത്ത ബോർഡുകളും നിരവധിയായിരുന്നു. നീക്കം ചെയ്ത ബോർഡുകൾ വാഹനങ്ങളിൽ കയറ്റി പഞ്ചായത്ത് ഓഫീസിൽ എത്തിച്ചു.

യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച കേസ്; ഒളിവിൽ പോയ പ്രതിയെ വീട് വളഞ്ഞ് പിടികൂടി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

Latest Videos
Follow Us:
Download App:
  • android
  • ios