പെട്രോളടിച്ച് ജീപ്പ് അശ്രദ്ധമായി മുന്നോട്ടെടുത്തു; പമ്പ് ജീവനക്കാരനെ ഇടിച്ചുവീഴ്ത്തി, പല്ല് കൊഴിഞ്ഞു, പരുക്ക്

ജീപ്പിന്‍റെ ഇടിയേറ്റ് തെറിച്ച് വീണ ജീവനക്കാരന്‍റെ ഒരു പല്ല് പൊഴിഞ്ഞുപോയി. അപകടത്തിൽ  ജഗന്‍റെ ചുണ്ടിന് പരിക്കേൽക്കുകയും ചെയ്തു.

petrol pump employee injured after fueled vehicle hit negligently in Munnar vkv

മൂന്നാർ:  ഇടുക്കിയിൽ പെട്രോളടിച്ച ശേഷം അശ്രദ്ധമായി വാഹനം മുന്നോട്ട് എടുക്കവേ ഉണ്ടായ അപകടത്തിൽ പെട്രോള്‍ പമ്പ് ജീവനക്കാരന് പരിക്കേറ്റു. മൂന്നാർ കെഎസ്ആർടിസി പമ്പിലെ ജീവനക്കാരനായ നടയാർ സ്വദേശി ജഗനാണ് പരിക്കേറ്റത്. ഇയാളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പെട്രോൾ അടിച്ച ശേഷം ജീപ്പ് ഡ്രൈവർ അശ്രദ്ധമായി വാഹനം അമിത വേഗത്തിൽ മുന്നോട്ട് എടുക്കുകയും ജീവനക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

തെറിച്ച് വീണ ജീവനക്കാരന്‍റെ ഒരു പല്ല് പൊഴിഞ്ഞുപോയി. അപകടത്തിൽ  ജഗന്‍റെ ചുണ്ടിന് പരിക്കേൽക്കുകയും ചെയ്തു. ഭൂഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജില്ലയിൽ ഇന്ന് ഹർത്താൽ ആയതിനാൽ പഴയ മൂന്നാറിലെ കെഎസ്ആർടിസിയുടെ കീഴിലുള്ള പെട്രോള്‍ പമ്പ് മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ പമ്പിൽ രാവിലെ മുതൽ നല്ല തിരക്കുണ്ടായിരുന്നു. വിനോദസഞ്ചാരികളെയും അത്യാവശ്യ കാര്യങ്ങൾക്കായി തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങളും ഇവിടെയെത്തിയാണ് ഇന്ധനം നിറച്ചത്.

ഇത്തരത്തിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ ജീപ്പ് ആണ് പമ്പ് ജീവനക്കാരനെ ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ ജീവനക്കാരൻ തെറിച്ചു വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.  വിനോദസഞ്ചാരികളുമായി സംഭാഷണത്തിൽ ഏർപ്പെട്ട ജീപ്പ് ഡ്രൈവർ മുൻവശത്ത് ജീവനക്കാരൻ നിൽക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് കാരണം. ജീവനക്കാരനെ മൂന്നാല് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയശേഷം  വീട്ടിലേക്ക് പറഞ്ഞയച്ചു. നിലവിൽ പൊലീസ് കേസൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Read More : നിക്ഷേപകരിൽ നിന്നും തട്ടിയത് 42 കോടി, ഇതുവരെ 125 കേസുകള്‍; കൊച്ചുറാണി പിടിയിൽ 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

Latest Videos
Follow Us:
Download App:
  • android
  • ios