Asianet News MalayalamAsianet News Malayalam

പരോളിന്റെ അവസാന നാൾ, പത്തനംതിട്ടയിൽ കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

2016 ൽ അടൂർ സ്വദേശിയായ പീതാംബരൻ എന്ന ആൾ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് മനോജ്.

murder case culprit found dead in house on last day of parole
Author
First Published Sep 29, 2024, 4:21 PM IST | Last Updated Sep 29, 2024, 4:21 PM IST

ഏഴംകുളം: പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഏഴംകുളത്താണ് സംഭവം. പുതുമല പാറയിൽ മേലേതിൽ മനോജ് (39) ആണ് മരിച്ചത്. മനോജിന്റെ പരോൾ കാലാവധി ഇന്ന് അവസാനിക്കുമെന്നിരിക്കെയാണ് 39കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2016 ൽ അടൂർ സ്വദേശിയായ പീതാംബരൻ എന്ന ആൾ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് മനോജ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios