മലപ്പുറത്ത് നിന്ന് പിടികൂടിയത് മുന്തിയ ഹൈബ്രിഡ് തായ് ഗോൾഡ്, പൊലീസ് വലവിരിച്ചു, എയർപോർട്ടിൽ പ്രതി പിടിയിൽ
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബൈ പൊലീസാണ് ജാസിർ അബ്ദുള്ളയെ പിടികൂടി കേരള പൊലീസിന് കൈമാറിയത്.
മലപ്പുറം: മലപ്പുറത്ത് നിന്നും ഹൈബ്രിഡ് തായ് ഗോൾഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ദുബൈയിലേക്ക് കടക്കാൻ
ശ്രമിക്കുന്നതിനിടെ മുംബൈ എയർപോർട്ടിൽ വെച്ചാണ് കണ്ണൂർ സ്വദേശി ജാസിർ അബ്ദുള്ള പൊലീസ് പിടിയിലായത്. ഒരാഴ്ച മുൻപാണ് കരിപ്പൂർ എയർപോർട്ടിന് സമീപത്തെ ലോഡ്ജിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് കണ്ണൂർ സ്വദേശികൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് കിട്ടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജ്യാന്തര ലഹരി കടത്തു സംഘത്തിന്റെ തലവനടക്കം പിടിയിലായത്.
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബൈ പൊലീസാണ് ജാസിർ അബ്ദുള്ളയെ പിടികൂടി കേരള പൊലീസിന് കൈമാറിയത്. തായ്‌ലൻഡിൽ നിന്നും ബാങ്കോക്കിൽ നിന്നും എത്തിക്കുന്ന ഹൈബ്രിഡ് ലഹരി ക്യാരിയർമാർ മുഖേന വിദേശത്തേക്ക് കടത്തലാണ് സംഘത്തിന്റെ പതിവ്.കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നതടക്കം വിശദമായ അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്