റോഡിലെ വൈദ്യുതി കമ്പിയിൽ വയർ ബന്ധിപ്പിച്ചു, കൃഷി സ്ഥലത്തേക്ക് മോട്ടോർ വച്ച് ജലസേചനം, മലപ്പുറത്ത് ഒരാൾ പിടിയിൽ

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാൾ പിടിയിലായി

Man arrested for stealing electricity for pumping water in Malappuram

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാൾ പിടിയിലായി. കക്കിടിപ്പുറം മൂർക്കത്തേതില്‍ സജീവനാണ് (55) പിടിയിലായത്. ചങ്ങരംകുളം കക്കിടിപ്പുറത്താണ് അനധികൃതമായി വൈദ്യുതി ഉപയോഗിച്ച്‌ ജലസേചനം നടത്തിയത്. വയലില്‍ കൃഷിക്ക് വെള്ളം പമ്പ് ചെയ്യാൻ സമീപത്തു കൂടെ പോകുന്ന വൈദ്യുതി കമ്പിയില്‍നിന്ന് കമ്പി കൊളുത്തി വൈദ്യുതി എടുക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 

ഇതേ തുടർന്ന് ചങ്ങരംകുളം പൊലീസ്, ചങ്ങരംകുളം കെ.എസ്.ഇ.ബി അധികൃതർ എന്നിവരുടെ ഇടപെടലിലൂടെ മലപ്പുറം വിജിലൻസ് സംഘം സ്ഥലം സന്ദർശിക്കുകയും വൈദ്യുതി മോഷണം ബോധ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജലസേചനത്തിന് ഉപയോഗിച്ച പമ്പ്സെറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് പിഴ ചുമത്തിയതായി വിജിലൻസ് പറഞ്ഞു.

ഇൻസുലേറ്റർ കപ്ലർ പൊട്ടി എൽടി ലൈനിൽ വീണ് അമിത വൈദ്യുതി പ്രവാഹം; ചേര്‍ത്തലയിൽ മൂന്ന് വീടുകളിൽ മീറ്ററടക്കം കത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios