കുട്ടികൾ ചിരിച്ചത് ഇഷ്ടപ്പെട്ടില്ല, വളർത്തുനായകളുമായി വീട്ടിനുള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഒളിവിൽ

വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുടമസ്ഥനെ നായയെക്കൊണ്ട് കടിപ്പിച്ച ഗുണ്ട ഒളിവിൽ. റോഡിൽ നായയുമായി പരാക്രമം കാട്ടിയെ ഗുണ്ടയെ നോക്കി സക്കീറിന്‍റെ കുട്ടികൾ ചിരിച്ചതാണ് പ്രകോപനം.

gangster who broke into the house and attacked the house owner with his pet dog is on the run tragic incident in trivandrum

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുടമസ്ഥനെ നായയെക്കൊണ്ട് കടിപ്പിച്ച ഗുണ്ട ഒളിവിൽ. തിരുവനന്തപുരം കഠിനംകുളം സ്വദേശി സമീറാണ് ഒളിവിലുള്ളത്.  ഇന്നലെ കഠിനംകുളം പടിഞ്ഞാറ്റ് മുക്കിലെ സക്കീറിന്‍റെ വീട് കയറിയായിരുന്നു ഗുണ്ട ആക്രമണം നടത്തിയത്.  റോഡിൽ നായയുമായി പരാക്രമം കാട്ടിയെ ഗുണ്ടയെ നോക്കി സക്കീറിന്‍റെ കുട്ടികൾ ചിരിച്ചതാണ് പ്രകോപനം.

കഠിനംകുളം സ്റ്റേഷനിൽ നിരവധി കേസിൽ പ്രതിയായ സമീറാണ് ഇന്നലെ വൈകിട്ട് വളർത്തുനായയെ ഉപയോഗിച്ച് വീട് കയറി ആക്രമണം നടത്തിയത്. നായയുമായി പ്രതി വരുന്നത് കണ്ട് ഭയന്ന് വീട്ടിനകത്തേക്ക് ഓടിയ കുട്ടികളുടെ പിറകെ വന്ന ഇയാൾ വീട്ടനകത്ത് അടുക്കളവരെയെത്തി. ബഹളം കേട്ട് വീട്ടിലുണ്ടായിരുന്നു സീക്കർ പുറത്ത് വന്നപ്പോൾ നായയെ കൊണ്ട് കടിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ സക്കീറിന്‍റെ പിതാവ് അബ്ദുൾ ഖാദർ കഠിനംകുളം പൊലീസിൽ പരാതി നൽകി. തൊട്ട് പിന്നാലെ പ്രതി വീണ്ടും വീട്ടിന് അടുത്തേക്ക് രണ്ട് കുപ്പികളിൽ പെട്രോൾ നിറച്ച് എറിഞ്ഞ് തീകൊളുത്തി ഭീകരാന്തരീക്ഷമുണ്ടാക്കി. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും പ്രതി ഒളിവിൽ പോയി. കാപ്പാ കേസിൽ ഒരു വർഷത്തെ കരുതൽ തടങ്കൽ കഴിഞ്ഞ് ഏതാനും അഴ്ച മുൻപാണ് സമീർ പുറത്തിറങ്ങിയത്.  വീട് കയറി ആക്രമിക്കൽ അടക്കം വിവധ വകുപ്പുകതൾ പ്രകാരം പ്രതിയെക്കെതിരെ പൊലീസ് കേസ് എടുത്തത്. സംഭവത്തിന്‍റെ നടുക്കത്തിലാണ് ഇപ്പോഴും കുട്ടികള്‍.'

ആന മറിച്ചിട്ട പന പൊടുന്നനെ വിദ്യാർത്ഥികൾക്കുമേൽ പതിച്ചു, ഞെട്ടലിൽ നാട്ടുകാർ; ആൻമേരിക്ക് അന്ത്യാഞ്ജലി

 

Latest Videos
Follow Us:
Download App:
  • android
  • ios