രാവിലെ 8 മണിക്ക് തുടങ്ങി, ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിശോധന മൂന്നു മണിവരെ നീണ്ടു. 30 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ ആർഡിഒ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു

Lightning inspection of food safety department in hotels Two establishments were closed

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണർ ഡി സുജിത് പെരേരയുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളാണ് സ്ഥാപനങ്ങൾ പരിശോധിച്ചത്. 

രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിശോധന മൂന്നു മണിവരെ നീണ്ടു. 30 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ ആർഡിഒ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തിന് ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകുകയും ചെയ്തു. 

പരിശോധനയിൽ രമിത കെ ജി, അശ്വതി എപി, മുഹമ്മദ് മുസ്തഫ കെ സി, ജി ബിനു ഗോപാൽ, സിബി സേവിയർ, രാഹുൽ എം എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡി സുജിത് പെരേര അറിയിച്ചു.

40 വയസില്‍ താഴെയാണോ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം

വിദേശ യാത്രയ്ക്ക് പോകും മുമ്പ് ഇക്കാര്യം മറക്കല്ലേ; ഒരുപാട് കാര്യങ്ങൾക്ക് സഹായമാകും, ഓര്‍മ്മിപ്പിച്ച് നോർക്ക

2003ൽ 'പണി' തുടങ്ങി, കാക്കി ഉടുപ്പിട്ട് എത്തുന്ന 'കീരി'; മിക്ക ഓപ്പറേഷനുകൾക്കും ഒരേ പാറ്റേൺ, മോഷ്ടാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios