ഒരുമാസമായി ജനവാസമേഖലയിൽ! ഇല്ലിചാരിയിലും തൊടുപുഴയിലും മുട്ടത്തും കണ്ടത് ഒരേ പുലി തന്നെ! ദൃശ്യങ്ങൾ പുറത്ത്

ഒരുമാസത്തോളമായി കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് ഇവിടെ കൂടുവെച്ചിരുന്നു.

leopard images in cctv todupuzha

ഇടുക്കി: തൊടുപുഴിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പുളളിപ്പുലിയുടെ ദൃശ്യങ്ങൾ വനംവകുപ്പിന്റെ ക്യാമറയിൽ. പുലിയുടെ ചിത്രങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ സ്ഥാപിച്ച ക്യാമറകളിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. തുടർന്ന് പുലിയെ പിടികൂടാൻ കൂടുതൽ കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. പുലി പലയിടങ്ങളിലേക്ക് സഞ്ചരിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇല്ലിചാരിയിലും തൊടുപുഴയിലും മുട്ടത്തും കണ്ടത് ഒരെ പുലിയെന്ന് ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു. 

ഒരുമാസത്തോളമായി കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് ഇവിടെ കൂടുവെച്ചിരുന്നു. ഇതിനുശേഷമാണ് 7 കിലോമീറ്റര്‍ അകലെയുള്ള പാറക്കടവിലും മഞ്ഞുമ്മാവിലും നാട്ടുകാര്‍ പുലിയെ കാണുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയ കുറുക്കനെ പുലി കൊന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. രണ്ടു ദിവസം മുമ്പ് വടക്കുംമുറി അഴകുംപാറയില്‍ നായയെ ചത്ത നിലയിൽ കണ്ടതും പുലിയെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു വ്യക്തമാക്കിയിരുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios