Asianet News MalayalamAsianet News Malayalam

'അത് ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡല്ല, മാറ്റാൻ പറഞ്ഞിരുന്നു'; വിശദീകരിച്ച് ഡിവൈഎസ്പി

പാർക്കിങ്ങുമായി ബന്ധപ്പെട്ട് കടയുടമകൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ ആണ് ബോർഡ് സ്ഥാപിച്ചത്. കച്ചവടം കുറയുന്നു എന്ന കടയുടമകളുടെ പരാതിയിൽ ബോർഡ് മാറ്റാൻ പറഞ്ഞിരുന്നു

It was not the no parking board placed as per the instructions of Ganesh Kumar but it was said to be changed says aluva dysp
Author
First Published Jun 30, 2024, 3:57 PM IST

കൊച്ചി: ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി. ബോർഡുകൾ നീക്കം ചെയ്തത് പൊലീസ് നിർദേശപ്രകാരമാണെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം. ആലുവയിൽ കടയുടമകൾ നീക്കം ചെയ്തത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡുകൾ അല്ല. 

പാർക്കിങ്ങുമായി ബന്ധപ്പെട്ട് കടയുടമകൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ ആണ് ബോർഡ് സ്ഥാപിച്ചത്. കച്ചവടം കുറയുന്നു എന്ന കടയുടമകളുടെ പരാതിയിൽ ബോർഡ് മാറ്റാൻ പറഞ്ഞിരുന്നു. നേരത്തെ, കടയുടമ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. 

ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടയുടെ മുന്നിൽ സ്ഥാപിച്ച ബോർഡ് ആണ് നീക്കം ചെയ്തത്. ആലുവയിലെ ചൈത്രം എന്ന ചിപ്സ് കടയുടെ ഉടമയുടെ നേതൃത്വത്തിൽ ആയിരുന്നു ബോർഡുകൾ നീക്കം ചെയ്തത്. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കാണ് നിർദേശം നൽകിയത്. 

കേരള ഭാഗ്യക്കുറിക്കൊപ്പം വിറ്റത് 'ബോച്ചെ ടീ' കൂപ്പൺ; ഏജന്‍സി സസ്പെൻഡ് ചെയ്ത് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios