Asianet News MalayalamAsianet News Malayalam

വിലങ്ങാട് പുലര്‍ച്ചെ മുതല്‍ അതിശക്തമായ മഴ; മഞ്ഞച്ചീളിയില്‍ നിന്ന് 20ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. വന മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്.

Heavy rain in Vilangad since dawn About 20 families were relocated from Manjachili
Author
First Published Aug 27, 2024, 5:37 AM IST | Last Updated Aug 27, 2024, 5:41 AM IST

കോഴിക്കോട്: വിലങ്ങാട് അതിശക്തമായ മഴ.  ഉരുൾ നാശം വിതച്ച മഞ്ഞച്ചീളിയിൽ മേഖലയിൽ നിന്ന് 20 ഓളം കുടുംബങ്ങളെ നാട്ടുകാർ മാറ്റി താമസിപ്പിച്ചു.വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് വിലങ്ങാട് മലയോരത്ത് ഭീതി പടർത്തി അതിശക്തമായ മഴ പെയ്യുന്നത്. വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. വന മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്. ആറു കുടുംബങ്ങളിലെ 30 ഓളം പേരെ മഞ്ഞകുന്ന് പാരിഷ് ഹാളിലും വിലങ്ങാട് സെൻ്റ് ജോർജ് സ്കൂളിലുമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios