Asianet News MalayalamAsianet News Malayalam

കാൻസർ രോ​ഗികൾക്കായി മുടി വളർത്തി ശ്രീഹരി; അച്ഛനും അതേ രോ​ഗം; ഈ കുടുംബത്തിന് മുന്നോട്ട് പോകാൻ സുമനസുകൾ കനിയണം

അച്ഛന്റെ ചികിത്സക്കായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബമിപ്പോൾ.  
 

father cancer patient help for family idukki
Author
First Published Jul 2, 2024, 1:37 PM IST

ഇടുക്കി: ക്യാൻസർ രോഗ ബോധവൽക്കരണത്തിനും രോഗികൾക്ക് നല്‍കുന്നതിനുമായി മകൻ മുടി നീട്ടി വളർത്തി. പക്ഷേ മുടി മുറിക്കാറായപ്പോള്‍ അച്ഛന് അതേ രോഗം. ഇടുക്കി കോമ്പയാർ കുറ്റനാട് സനിൽകുമാറിന്റെയും രാജിയുടെയും മകൻ ശ്രീഹരിയാണ് കാൻസർ രോ​ഗികൾക്ക് നൽകാനായി മുടി വളർത്തിയത്. അച്ഛന്റെ ചികിത്സക്കായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബമിപ്പോൾ.  

ഒറ്റ നോട്ടത്തിൽ ശ്രീഹരിയെ കണ്ടാൽ പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചേക്കാം. കാരണം അത്രയും നീളമുണ്ട് മുടിക്ക്.  കൊറോണ കാലത്ത് ബാർബർ ഷോപ്പുകൾ അടച്ചതോടെയാണ് ശ്രീഹരി മുടി വളർത്തി തുടങ്ങിയത്. ഇങ്ങനെ മുടി നീട്ടി വളർത്തിയതിനു പിന്നിൽ കൊച്ച് ശ്രീഹരിക്ക് വലിയൊരു ലക്ഷ്യമുണ്ട്. കാൻസർ ബാധിച്ച ആളുകൾക്ക് മുടി നൽകണം. 

അങ്ങനെ നീട്ടി വളർത്തിയ ശ്രീഹരിയുടെ മുടി മുടിക്കാറായപ്പോഴാണ് അച്ഛൻ സനിൽകുമാറിന് കാൻസർ രോഗം പിടിപെട്ടത്. ശ്വാസകോശത്തിലാണ് സനൽകുമാറിന് രോ​ഗം. പെയിന്റിങ് തൊഴിലാളിയായ സനിലിന്റെ വരുമാനത്തിലായിരുന്നു ഭാര്യയും ശ്രീഹരിയും മൂന്ന് വയസ്സുള്ള മകളും കഴിഞ്ഞിരുന്നത്. രോഗാവസ്ഥ മൂലം നിലവിൽ ജോലിക്കുപോകാൻ കഴിയുന്നില്ല. ശസ്ത്രക്രിയക്കായി ചികിത്സയ്ക്കായി മാസം തോറും ഒരു ലക്ഷത്തിലധികം രൂപ വേണം. അതേസമയം, നേരത്തേ തീരുമാനിച്ചപോലെ അടുത്തയാഴ്ച ശ്രീഹരി മുടിമുറിക്കും, ഏതെങ്കിലുമൊരു കാൻസർ രോഗിയുടെ ചുണ്ടിൽ പുഞ്ചിരി വിടർത്താൻ.

അക്കൗണ്ട് വിവരങ്ങൾ

NAME - SANIL KUMAR
AC NO: 67179828546
BANK – SBI, Nedumkandam Branch
IFSC - SBIN0070216
G pay

6238031914 sanilkumar
9544899308 rajimol

Latest Videos
Follow Us:
Download App:
  • android
  • ios