എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു; തീയണച്ചത് ഫയർഫോഴ്സ്
വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. നിർത്തിയിട്ട ബുള്ളറ്റിന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചു.
കൊച്ചി: എറണാകുളം പട്ടിമറ്റത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. പട്ടിമറ്റം മംഗലത്താണ് സംഭവം. മംഗലത്ത് നട റോഡിൽ മില്ലുംപടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിനാണ് തീപിടിച്ചത്. വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്.
നിർത്തിയിട്ട ബുള്ളറ്റിന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചു. അതേസമയം, എന്താണ് തീപിടിക്കാൻ കാരണമെന്ന് വ്യക്തമല്ല.
https://www.youtube.com/watch?v=Ko18SgceYX8