നിറഞ്ഞ ചിരിയുമായി നാട മുറിച്ച് തങ്കമ്മ ചേച്ചി; കയ്യടിച്ച് ഓഫീസർമാർ, എറണാകുളം റെയിൽവേ സ്റ്റേഷന് സന്തോഷ നിമിഷം
ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ സീനിയര്‍ ക്ലീനിംഗ് സ്റ്റാഫായ തങ്കമ്മ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നുവെന്ന് റെയില്‍വേ പിആര്‍ഒ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഡൈനിംഗ് ഹാളിന്‍റെ ഉദ്ഘാടനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. സ്റ്റേഷനിലെ സീനിയർ ക്ലീനിംഗ് സ്റ്റാഫായ തങ്കമ്മയാണ് നാട മുറിച്ച് ഡൈനിംഗ് ഹാളിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സതേൺ റെയിൽവേ തിരുവനന്തപുരം ഓഫീസാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്. .‘പുതുക്കി പണിത എറണാകുളം സ്റ്റേഷനിലെ ഡൈനിംഗ് ഹാൾ തുറന്നുകൊടുത്തു.
സ്റ്റേഷനിലെ ഏറ്റവും മുതിർന്ന ക്ലീനിംഗ് സ്റ്റാഫാണ് ഉദ്ഘാടനം നിർവഹിച്ചത്.’- എന്നാണ് സതേൺ റെയിൽവേ ഓഫീസിന്‍റെ ഫേസ്ബുക്ക് പേജില്‍ വന്നിട്ടുള്ള കുറിപ്പ്. ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ സീനിയര്‍ ക്ലീനിംഗ് സ്റ്റാഫായ തങ്കമ്മ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നുവെന്ന് റെയില്‍വേ പിആര്‍ഒ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്. ലോക്കോ പൈലറ്റിന് ഉള്‍പ്പെടെ ഭക്ഷണം കഴിക്കുന്നതിന് സ്ഥലമാണ് പുതുക്കി പണിതതെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം