Asianet News MalayalamAsianet News Malayalam

സ്ഥിരമായി ഒഡിഷയിൽ നിന്ന് കൊറിയര്‍, സംശയം തോന്നി ദിൽഷമോന്റെ വീട്ടിൽ പരിശോധന, പിടിച്ചത് മൂന്നര കിലോ കഞ്ചാവ്

തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന്‍റെ നിർദേശത്തെതുടർന്ന് രണ്ടുമാസമായി സ്ഥിരമായി കൊറിയർ വരുന്നവർ നിരീക്ഷണത്തിലായിരുന്നു.

Courier regularly from Odisha suspected searched  house  seized 3 kg cannabis
Author
First Published Jun 28, 2024, 12:02 AM IST

തിരുവനന്തപുരം: അരുവിക്കര കളത്തറയിൽ മൂന്നരകിലോ കഞ്ചാവുമായി യുവാവിനെ ഡാൻസഫ് ടീമും അരുവിക്കര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കളത്തറ നജി മൻസിലിൽ ദിൽഷമോൻ(36) ആണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന്‍റെ നിർദേശത്തെതുടർന്ന് രണ്ടുമാസമായി സ്ഥിരമായി കൊറിയർ വരുന്നവർ നിരീക്ഷണത്തിലായിരുന്നു.

ഒഡിഷയിൽ നിന്നുള്ള കൊറിയറിൽ സംശയം തോന്നി ദിൽഷയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി കഞ്ചാവ് പിടികൂടുകയായിരുന്നു. നെടുമങ്ങാട് മാർക്കറ്റിൽ പച്ചക്കറിക്കച്ചവടം നടത്തിവന്ന ദിൽഷ പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായാണ് കഞ്ചാവുകച്ചവടം തുടങ്ങിയത്.

നെടുമങ്ങാട്, കാട്ടാക്കട, പാലോട്, വിതുര മേഖലയിലെ സ്കൂൾ-കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ഇയാളിൽനിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

'സർക്കാർ ഉദ്യോ​ഗസ്ഥരെ ബലിയാടാക്കി, ആഭ്യന്തര വകുപ്പറിയാതെ ഉദ്യോ​ഗസ്ഥർക്ക് ഇതൊന്നും ചെയ്യാനാവില്ല': കെകെ രമ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios